ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡന്‍ ഔദ്യോഗികമായി വിവാഹിതയാകുന്നു

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡന്‍ വിവാഹിതയാകുന്നു.ദീര്‍ഘകാല പങ്കാളിയായ ക്ലാര്‍ക്ക് ഗെയ്‌ഫോര്‍ഡിനെയാണ്‌ ജസീന്ദ ഔദ്യോഗികമായി വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്‌. വിവാഹദിനം എന്നാണെന്നുളള വിവരം ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. ഒരു പ്രഭാതഭക്ഷണ പരിപാടിക്കിടെയാണ്, ക്ലാര്‍ക്ക് ഗെയ്ഫോര്‍ഡും തമ്മിലുള്ള വിവാഹത്തിന് തിയ്യതി നിശ്ചയിച്ചെന്ന കാര്യം ജസീന്ദ തുറന്ന് പറഞ്ഞത്.

ടി.വി അവതാരകനാണ് ക്ലാര്‍ക്ക് ഗെയ്‌ഫോര്‍ഡ് . ഇദ്ധേഹത്തെ ഒരു പരിപാടിക്കിടെയാണ് ജസീന്ദ കാണുന്നതും പരിചയപ്പെടുന്നതും. ഈ പരിചയം പിന്നീട് പ്രണയമായി. പ്രധാനമന്ത്രിയായിരിക്കെ തന്നെ ജസീന്ദ 2018 ജൂണില്‍ ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. നെവ് എന്നാണ് ജസീന്ദയുടെ മകളുടെ പേര്. സര്‍ക്കാരിന്റെ  തെരെഞ്ഞെടുക്കപ്പെട്ട  സ്ഥാനത്ത് ഇരിക്കെ പ്രസവിക്കുന്ന രണ്ടാമത്തെ ഭരണാധികാരിയെന്ന വിശേഷണവും ജസീന്ദയ്ക്ക് ഇതിലൂടെ സ്വന്തമായി. ഇക്കാര്യത്തില്‍ ബേനസീര്‍ ഭൂട്ടോയ്ക്കാണ് ആദ്യ സ്ഥാനം.

Top