ചൈനയ്‌ക്കെതിരെ ഓസ്‌ട്രേലിയയും ന്യൂസിലാന്റും

കാൻബെറ: ചൈനക്കെതിരെ സംയുക്തപ്രസ്താവനയുമായി ഓസ്‌ട്രേലിയയും ന്യൂസിലാന്റും രംഗത്ത് . ഹോങ്കോംഗിനോടും ഉയിഗുറുകളോടും കാണിക്കുന്ന മനുഷ്യാവകാശ അടിച്ചമർത്തലുകൾക്ക് എതിരെയാണ് സംയുക്തപ്രസ്താവന.

ഹോങ്കോംഗിനെ മരവിപ്പിച്ച് നിർത്തിയിരിക്കുന്ന ദേശീയ സുരക്ഷാ നിയമത്തേയും ഉയിഗുറുകളെ പൊതുസമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തിയ നടപടിയും ആഗോള സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ഇരു രാജ്യങ്ങളുടേയും പ്രധാനമന്ത്രിമാർ ആരോപിച്ചു.

ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസണും ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആർഡേനുമാണ് സംയുക്ത പ്രസ്താവന നടത്തിയത്. ഓസ്ട്രേലിയക്കെതിരെ വാണിജ്യപ്രതിരോധ നടപടികളെടുക്കുമെന്ന ചൈനയുടെ മുന്നറിയിപ്പ് വന്ന് രണ്ടാഴ്ചയ്ക്കകമാണ് സംയുക്തപ്രസ്താവന നടന്നിരിക്കുന്നത്.

Top