കൊറോണ ; ന്യൂയോര്‍ക്കിലേക്ക് വെന്റിലേറ്ററുകള്‍ നല്‍കി ടെസ്‌ല കമ്പനി

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സഹായവുമായി അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന നിര്‍മാതാക്കളായ ടെസ്‌ല കമ്പനി. ന്യൂയോര്‍ക്കിലേക്കായി നൂറിലധികം വെന്റിലേറ്ററുകള്‍ നല്‍കിയതായി കമ്പനി സിഇഒ എലോണ്‍ മസ്‌കാണ് അറിയിച്ചത്‌.

സംഭാവന ചെയ്ത യന്ത്രങ്ങളുടെ ആദ്യ ബാച്ച് ഇന്നലെ വിതരണം ചെയ്തു. ചൈനയിലെ അമേരിക്കന്‍ സര്‍ക്കാര്‍ അംഗീകാരമുള്ള നിര്‍മാതാക്കളില്‍ നിന്നാണ് ടെസ്‌ല വെന്റിലേറ്ററുകള്‍ വാങ്ങിയത്. ന്യൂയോര്‍ക്ക്‌ സിറ്റി മേയര്‍ ബില്‍ഡി ബ്ലാസിയോ ടെസ്‌ല സിഇഒ എലോണ്‍ മസ്‌കിന് ട്വിറ്ററിലൂടെ നന്ദി അറിയിക്കുകയും ചെയ്തു.

ആവശ്യമായ വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ ജനറല്‍ മോട്ടോഴ്‌സിന് (ജിഎം) നിര്‍ദേശം നല്‍കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വ്യക്തമാക്കി.

Top