ന്യൂയോർക് സിറ്റി ഡൊണാൾഡ് ട്രംപുമായുള്ള ബിസിനസ് കരാറുകൾ റദ്ദാക്കാൻ നീക്കം

ന്യൂയോർക് സിറ്റി: കാപിറ്റോൾ തിയേറ്റർ ആക്രമണത്തിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള എല്ലാ ബിസിനസ് കരാറുകളും റദ്ദാക്കാൻ ന്യൂയോർക് സിറ്റിയുടെ തീരുമാനം. നഗരത്തിന്റെ മേയർ ബിൽ ദെ ബ്ലാസിയോയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം വ്യക്തമാക്കിയത്. ന്യൂയോർക് സിറ്റി സെൻട്രൽ പാർക്കിലെ രണ്ട് ഐസ് റിങ്കുകളും ഒരു കറൂസലും നോർത്തേൺ സിറ്റിയായ ബ്രോൻക്സിൽ ഒരു ഗോൾഫ് കോഴ്സും ട്രംപ് ഓർഗനൈസേഷൻ നടത്തുന്നുണ്ട്. ഈ സൈറ്റുകളിൽ നിന്ന് വർഷം 17 ദശലക്ഷം ഡോളറിന്റെ ലാഭമാണ് ട്രംപ് ഓർഗനൈസേഷന് ലഭിച്ചിരുന്നത്.

ന്യൂ ജേഴ്സിയിലെ ഇദ്ദേഹത്തിന്റെ ഗോൾഫ് കോഴ്സിൽ നിന്ന് പിജിഎ ചാമ്പ്യൻഷിപ്പ് മാറ്റാൻ പിജിഎ അമേരിക്കയും തീരുമാനിച്ചിരുന്നു. സമൂഹമാധ്യമങ്ങൾ ട്രംപിന്റെ അക്കൗണ്ടുകൾ വിലക്കിയതിനും ഷോപിഫൈ ഇദ്ദേഹത്തിന്റെ ഓൺലൈൻ സ്റ്റോറുകളുടെ പ്രവർത്തനം റദ്ദാക്കിയതിനും പിന്നാലെയാണിത്.

Top