ന്യൂസീലന്‍ഡ് പര്യടനത്തിന് ബുധനാഴ്ച തുടക്കം; തയ്യാറെടുത്ത് ഇന്ത്യന്‍ ടീം

ന്യൂസീലന്‍ഡ്: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് പരമ്പരയില്‍ വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അടുത്ത പരീക്ഷണത്തിന് തയ്യാറെടുക്കുന്നു. മേയ് അവസാന വാരം തുടങ്ങുന്ന ഏകദിന ലോകകപ്പിന് മുമ്പുള്ള അവസാനത്തെ നിര്‍ണായക പരമ്പര ന്യൂസീലന്‍ഡില്‍ ബുധനാഴ്ച ആരംഭിക്കും.

ന്യൂസീലന്‍ഡില്‍ ചൊവ്വാഴ്ച വൈകീട്ട് ഡേ നൈറ്റ് മത്സരമാണ് നടക്കുക. ബുധനാഴ്ച രാവിലെ 7.30 മുതലാണ് മത്സരത്തിന് തുടക്കം. പരമ്പരയില്‍ അഞ്ച് ഏകദിനങ്ങളാണുള്ളത്. തുടര്‍ന്ന് മൂന്ന് ട്വന്റി 20 മത്സരങ്ങളും ഇന്ത്യ കളിക്കും. ലോകകപ്പിന്റെ റിഹേഴ്‌സല്‍ ആയതിനാല്‍ ഇക്കുറി ന്യൂസീലന്‍ഡ് പര്യടനത്തില്‍ ടെസ്റ്റ് മത്സരമുണ്ടാവില്ല.

Top