ന്യൂസിലന്‍ഡ് ഭീകരാക്രമണത്തെ അനുമോദിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്; യുഎഇയില്‍ ഒരാളെ നാടുകടത്തി

യുഎഇ: ന്യൂസിലന്‍ഡ് ഭീകാരാക്രമണത്തെ അഭിനന്ദിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിന് യുഎഇയില്‍ ഒരു ജീവനക്കാരനെ നാടുകടത്തി. യുഎഇയിലെ ട്രാന്‍സ് ഗാര്‍ഡ് ഗ്രൂപ്പ് എന്ന കമ്പനി ജീവനക്കാരനാണ് തീവ്രവികാരമുണര്‍ത്തുന്ന രീതിയില്‍ ആക്രമണത്തെ അനുമോദിച്ച് കുറിപ്പിട്ടത്. ജീവനക്കാരന്‍ മാപ്പ് നല്‍കാനാവാത്ത തെറ്റാണ് ചെയ്തതെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കമ്പനി അറിയിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ജീവനക്കാരന്‍ തെറ്റുകാരനെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതായും കമ്പനി അറിയിച്ചു. ഫെയ്സ്ബുക്ക് മുതലായ സോഷ്യല്‍ മീഡിയയിലെ ത്രീവ്രഭാവമുണര്‍ത്തുന്ന ഇത്തരത്തിലുളള ഇടപടലിനെ കമ്പനി ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും ജീവനക്കാരനെ നിയമത്തിന് മുന്നില്‍ എത്തിച്ചിട്ടുണ്ടെന്നും കമ്പനി വെളിപ്പെടുത്തി.

Top