ന്യൂസീലന്‍ഡിന്റെ തുടക്കം തകര്‍ച്ചയോടെ; 100 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍

ഓവല്‍:ഏകദിനത്തില്‍ 325 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ന്യൂസീലന്‍ഡിന്റെ തുടക്കം തകര്‍ച്ചയോടെ. ഇന്ത്യ ഉയര്‍ത്തിയ 325 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ കിവീസിന്റെ 4 വിക്കറ്റുകള്‍ നഷ്ടമായി. നിലവില്‍ 17.1 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍ തുടരുന്നത്. 33 ഓവറില്‍ 225 റണ്‍സ് കൂടി വേണം അവര്‍ക്ക് ജയിക്കാന്‍.

ഗുപ്റ്റില്‍ 15, മണ്‍റോ 31, വില്യംസണ്‍ 20, റോസ് ടെയ്‌ലര്‍ 22 എന്നിവരാണ് പുറത്തായത്. ഭുവനേശ്വര്‍ കുമാര്‍, ചാഹല്‍, ഷമി, കേദാര്‍ ജാദവ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. നേരത്തെ ഇന്ത്യ 324 റണ്‍സാണ് നേടിയത്.

Top