യുഎസിൽ ഇന്ത്യന്‍ വംശജ സ്‌പെല്ലിങ് ബീ ചാമ്പ്യന്‍ഷിപ്പ് ജേതാവിനെതിരെ വംശീയ പരാമര്‍ശം

മേരിക്കയിലെ നാഷണല്‍ സ്‌പെല്ലിങ് ബീ ചാമ്പ്യന്‍ഷിപ്പ് ജേതാവും ഇന്ത്യന്‍ വംശജയുമായ അനന്യ വിനയ് ക്കെതിരെ വംശീയ പരാമര്‍ശവുമായി ചാനല്‍ അവതാരക. സി എന്‍ എന്‍ ചാനലിലെ അവതാരകയായ എലിസന്‍ കാമറോട്ടയാണ് അനന്യക്കു നേരെ വംശീയ പരാമര്‍ശം നടത്തിയത്.

മത്സരത്തില്‍ വിജയിയായ ശേഷം അനന്യയുമായി സി എന്‍ എന്‍ അഭിമുഖം സംഘടിപ്പിച്ചിരുന്നു. ഇതില്‍ covfefe എന്ന വാക്കിന്റെ സ്‌പെല്ലിങ് ചോദിച്ചു. കൃത്യമായ സ്‌പെല്ലിങ് അനന്യ നല്‍കുകയും ചെയ്തു. തുടര്‍ന്നായിരുന്നു എലിസനിന്റെ വംശീയ പരമാര്‍ശം.

covfefe എന്ന വാക്ക് അര്‍ഥശൂന്യമാണ്. ഇതിന്റെ ഉത്ഭവം സംസ്‌കൃതത്തില്‍ നിന്നാകാന്‍ സാധ്യതയുണ്ട്. ഒരുപക്ഷെ അതുകൊണ്ടാവാം നിങ്ങള്‍ക്ക് പറയാന്‍ സാധിച്ചത്”- ആലിസിന്‍ പറഞ്ഞു.

ഇന്ത്യയില്‍ ഇപ്പോഴും സംസ്‌കൃതം സംസാരിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഇന്ത്യന്‍ വംശജയായ അനന്യക്ക് ആ വാക്കിന്റെ സ്‌പെല്ലിങ് പറയാന്‍ സാധിച്ചതെന്നുമായിരുന്നു എലിസന്റെ പരാമര്‍ശത്തിന്റെ അടിസ്ഥാനം.

അനന്യയുമായുള്ള അഭിമുഖത്തിന്റെ വീഡിയോ പ്രക്ഷേപണം ചെയ്തതോടെ എലിസനു നേരെ വിമര്‍ശശനവുമായി സൈബര്‍ പൗരന്മാര്‍ രംഗത്തെത്തി.

Top