ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ രാഷ്ട്രീയ ചുവയുള്ള കണ്ടന്റുകൾ കൂട്ടാനുള്ള സക്കറിന്റെ തീരുമാനം വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക. ഫാക്ട് ചെക്കർമാരെ ഒഴിവാക്കാനുള്ള തീരുമാനം സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങളെയും, വർഗീയതയെയും പ്രോത്സാഹിപ്പിക്കപ്പെടാനുള്ള അവസരമൊരുക്കും. മെറ്റയുടെ ഉള്ളടക്ക മോഡറേഷൻ നയങ്ങളുടെ ലംഘനമാണ് സക്കർബർഗിന്റെ പുതിയ തീരുമാനം. ട്രംപുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ അദ്ദേഹം ശ്രമിക്കുന്നു എന്നതാണ് പുതിയ നയ മാറ്റങ്ങൾ സൂചിപ്പിക്കുന്നത്.