യുഎസില്‍ ‘സോംബി’ രോഗം; മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

യുഎസില്‍ ‘സോംബി’ രോഗം; മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

യുഎസ്: വെസ്റ്റ് വിര്‍ജീനിയയിലെ ഹാര്‍പേഴ്സ് ഫെറി നാഷ്ണല്‍ ഹിസ്റ്റോറിക്കല്‍ പാര്‍ക്കിലെ രണ്ട് വൈറ്റ്-ടെില്‍ഡ് മാനുകള്‍ക്ക് കൂടി സോംബി രോഗം സ്ഥിരീകരിച്ചു. ആദ്യമായാണ് വെസ്റ്റ് വിര്‍ജീനിയയിലെ നാഷ്ണല്‍ പാര്‍ക്കില്‍ രോഗം സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ച മാനുകളെ കൊന്നതായാണ് റിപ്പോര്‍ട്ട്. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ആന്റീറ്റാം, മോണോക്കസി ബാറ്റില്‍ഫീല്‍ഡ് പാര്‍ക്ക് എന്നിവിടങ്ങളിലും രോഗം കണ്ടെത്തിയിട്ടുണ്ട്.

ഹാര്‍പ്സ് ഫെറിയിലും മറ്റ് നാഷ്ണല്‍ പാര്‍ക്കുകളിലും മാനുകളുടെ എണ്ണം പരിമതപ്പെടുത്തുന്നുണ്ട്. ഈ വര്‍ഷം വരെ പാര്‍ക്കില്‍ ഡിഡബ്ല്യുഡി നെഗറ്റീവായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ യെല്ലോ സ്റ്റോണ്‍ നാഷ്ണല്‍ പാര്‍ക്കിലാണ് ആദ്യമായി സോംബി ഡിയര്‍ ഡിസീസ് അഥവാ ക്രോണിക് വേസ്റ്റിംഗ് ഡിസീസ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച മൃഗത്തിന് തലച്ചോറില്‍ ആശയക്കുഴപ്പമുണ്ടാവുകയും വായില്‍ നിന്ന് നുരയൊലിക്കുകയും ചെയ്യതും. ക്ഷീണവും, തുറിച്ചുനോട്ടവും കൂടതലായിരുക്കും.സോംബി രോഗം അപകടകരമാണെന്നും മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Top