റഷ്യയും യുക്രെയ്നും തമ്മിലുള്ള സമാധാന കരാര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അംഗീകരിച്ചാല്‍ കുര്‍സ്‌ക് മേഖല ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ കുര്‍സ്‌ക് ഒരു പ്രധാന കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നു. 2024 ഓഗസ്റ്റില്‍,യുക്രെയ്ന്‍ സൈന്യം റഷ്യയിലെ കുര്‍സ്‌ക് മേഖലയിലേക്ക് ഒരു അപ്രതീക്ഷിത കടന്നുകയറ്റം നടത്തുകയും പ്രദേശം സൈന്യം കൈവശപ്പെടുത്തുകയും ചെയ്തു.
മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്ന സെലന്‍സ്‌കി അവിടെ വെച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സുമായും മറ്റ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. ബ്രിട്ടീഷ് വാര്‍ത്താ ഏജന്‍സിയുമായുള്ള നീണ്ട സംഭാഷണത്തില്‍, അമേരിക്കന്‍ ധനസഹായം മരവിച്ചതോടെ, യൂറോപ്പിന്റെ പിന്തുണയ്ക്ക് ശക്തി പോരെന്ന് യുക്രേനിയന്‍ പ്രസിഡന്റ് പറഞ്ഞു.

Also Read: മോദി-ട്രംപ് കൂടിക്കാഴ്ച: അമേരിക്കയില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത് സമുദ്ര പട്രോളിംഗ് വിമാനങ്ങള്‍
അമേരിക്കയില്ലാത്ത സുരക്ഷാ ഗ്യാരണ്ടികള്‍ യഥാര്‍ത്ഥ സുരക്ഷാ ഗ്യാരണ്ടികളല്ല’ എന്നും സെലന്‍സ്‌കി ചൂണ്ടിക്കാട്ടി. അമേരിക്ക യുക്രെയ്‌നൊപ്പം നിന്നാല്‍ യുദ്ധത്തില്‍ തകര്‍ന്ന യുക്രെയ്നിന്റെ പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാകാന്‍ അവരുടെ കമ്പനികള്‍ക്ക് അവസരം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, യുക്രൈനിലെ ‘അപൂര്‍വ വിഭവസമ്പത്തുള്ള ഭൂമി’യിലേക്ക് അമേരിക്കയ്ക്ക് പ്രവേശനം ലഭിക്കുമെന്നും സെലന്‍സ്‌കി ചൂണ്ടിക്കാട്ടി. അതേസമയം, യുക്രെയിന് തുടര്‍ന്ന് സഹായം ലഭിക്കണമെങ്കില്‍ 500 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള യുക്രെയ്‌നിന്റെ ധാതുസമ്പത്ത് നല്‍കണമെന്ന് ട്രംപ് പറഞ്ഞു.