മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറിന് പിന്തുണയുമായി ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ യൂസഫ് പഠാന്‍ കേരളത്തിലേക്ക്. യൂസുഫ് പഠാന്‍ ജൂണ്‍ 15 ന് എത്തുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേത്യത്വം അറിയിച്ചത്.
കേരളത്തില്‍ റോഡ് ഷോ ഉള്‍പ്പടെ നടത്തുമെന്നാണ് വിവരം. ബഹറാംപൂര്‍ എംപിയാണ് യൂസുഫ് പഠാന്‍. കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവായിരുന്ന അധിര്‍ രഞ്ജന്‍ ചൗധരിയെ പരാജയപ്പെടുത്തിയാണ് യൂസുഫ് പഠാന്‍ എംപിയായത്.
അതേസമയം, തൃണമൂല്‍ എംപി മഹുവ മൊയ്ത്ര വിവാഹത്തിരക്കുകള്‍ കാരണം നിലമ്പൂരിലേക്ക് എത്തില്ലെന്നാണ് വിവരം. മെയ് മൂന്നിന് ജര്‍മ്മനിയില്‍ വെച്ചായിരുന്നു മഹുവയുടെ വിവാഹം. ബിജെഡി (ബിജു ജനതാദള്‍) നേതാവ് പിനാകി മിശ്രയാണ് വരന്‍.