തൃക്കാക്കരയിൽ പോലീസിനെ ആക്രമിച്ച് യുവാക്കൾ; 5 പേർ പോലീസ് കസ്റ്റഡിയിൽ!

ശനിയാഴ്ച പുലർച്ചെയോടെയായിരുന്നു ഈ സംഭവം നടന്നത്

തൃക്കാക്കരയിൽ പോലീസിനെ ആക്രമിച്ച് യുവാക്കൾ; 5 പേർ പോലീസ് കസ്റ്റഡിയിൽ!
തൃക്കാക്കരയിൽ പോലീസിനെ ആക്രമിച്ച് യുവാക്കൾ; 5 പേർ പോലീസ് കസ്റ്റഡിയിൽ!

കൊച്ചിയിൽ പോലീസുകാർക്ക് നേരെ യുവാക്കളുടെ ആക്രമണം. മരോട്ടിച്ചുവട് ഉണ്ണിച്ചിറയിലെ ഫ്ലാറ്റിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഘത്തെ കസ്റ്റഡിയിലെടുക്കാൻ എത്തിയപ്പോഴാണ് പോലീസിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ തൃക്കാക്കര സിഐയുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെയോടെയായിരുന്നു ഈ സംഭവം നടന്നത്. പ്രദേശത്തെ ഒരു പ്രമുഖ മാളിലെ ജീവനക്കാരായ അഞ്ച് യുവാക്കൾ ഒന്നിച്ച് വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിലാണ് സംഭവം.

യുവാക്കൾ തമ്മിൽ മദ്യലഹരിയിൽ അതിരൂക്ഷമായ തർക്കവും ബഹളവും ഉണ്ടായതോടെ ഫ്ലാറ്റിലെ കെയർടേക്കറാണ് വിവരം പോലീസിനെ അറിയിച്ചത്. ഇതനുസരിച്ച് സ്ഥലത്തെത്തിയ പോലീസിനെ യുവാക്കൾ കൈയേറ്റം ചെയ്യുകയുമായിരുന്നു. തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Share Email
Top