തെലങ്കാനയില്‍ യുവാവ് കൊല്ലപ്പെട്ട നിലയിൽ; മലയാളിയാണെന്ന് സംശയം

യുവാവിനെ കൊലപ്പെടുത്തിയശേഷം കനാലിൽ ഉപേക്ഷിച്ചതാണെന്ന് പൊലീസ് പറഞ്ഞു

തെലങ്കാനയില്‍ യുവാവ് കൊല്ലപ്പെട്ട നിലയിൽ; മലയാളിയാണെന്ന് സംശയം
തെലങ്കാനയില്‍ യുവാവ് കൊല്ലപ്പെട്ട നിലയിൽ; മലയാളിയാണെന്ന് സംശയം

ഹൈദരാബാദ്: തെലങ്കാനയിലെ നല്ലഗൊണ്ടെയിൽ കനാലിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ. തെലങ്കാന നല്ലഗൊണ്ടെ ഗുറംപോടുള്ള കനാൽ കരയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ തെലങ്കാന പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടത് മലയാളിയാണോയെന്ന് സംശയമുണ്ടെന്ന് തെലങ്കാന പൊലീസ് അറിയിച്ചു.

Also Read: ഓർത്തഡോക്സ്-യാക്കോബായ തർക്കം; ഹർജികളിൽ വീണ്ടും വാദം കേൾക്കണമെന്ന് സുപ്രീം കോടതി

ഈ മാസം 18നാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. യുവാവിനെ കൊലപ്പെടുത്തിയശേഷം കനാലിൽ ഉപേക്ഷിച്ചതാണെന്ന് പൊലീസ് പറഞ്ഞു. യുവാവ് ധരിച്ച ഷര്‍ട്ടിന്‍റെ സ്റ്റൈൽ കോഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. ഈ സ്റ്റൈൽ കോഡിലുള്ള ഷര്‍ട്ട് വിറ്റത് കേരളത്തിൽ മാത്രമാണെന്ന് ഷര്‍ട്ട് കമ്പനി പൊലീസിന് വിവരം നൽകുകയായിരുന്നു.

കമ്പനി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മലയാളി മരിച്ചതെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ് എത്തിയതെന്ന് കൊണ്ടമലെപ്പള്ളി സിഐ കെ ധനുഞ്ജയ പറഞ്ഞു. കൊല്ലപ്പെട്ട യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായും കൊലപാതകത്തിന്‍റെ അന്വേഷണത്തിലും തെലങ്കാന പൊലീസ് കേരള പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ട്. പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ പുറത്തുവന്നാലെ കൂടുതൽ വിവരങ്ങള്‍ ലഭ്യമാകുകയുള്ളു.

Share Email
Top