തൃശ്ശൂര്‍: തൃശ്ശൂര്‍ പെരുമ്പിലാവില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മരത്തംക്കോട് സ്വദേശി അക്ഷയ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് ബാദുഷയ്ക്കും വെട്ടേറ്റു. പരിക്കേറ്റ ബാദുഷ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ലിഷോയ് എന്നയാളാണ് വെട്ടിയതെന്നാണ് വിവരം.
Also Read: രോഗിയായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു; 5 മാസത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍
അക്ഷയ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം. കഞ്ചാവ് തര്‍ക്കത്തെത്തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചു.





