ക്ഷേത്രക്കുളത്തിൽ യുവാവ് മരിച്ച നിലയിൽ; സംഭവം പാലക്കാട്

സംഭവത്തെതുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു

ക്ഷേത്രക്കുളത്തിൽ യുവാവ് മരിച്ച നിലയിൽ; സംഭവം പാലക്കാട്
ക്ഷേത്രക്കുളത്തിൽ യുവാവ് മരിച്ച നിലയിൽ; സംഭവം പാലക്കാട്

പാലക്കാട്: ക്ഷേത്രക്കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ശ്രീകൃഷ്ണപുരം മണ്ണംപറ്റ ക്ഷേത്ര കുളത്തിലാണ് സംഭവം നടന്നത്. മണ്ണംപറ്റ ഇല്ലിക്കോട്ടിൽ ദീപക്ക് (22) ആണ് മരിച്ചത്. സംഭവത്തെതുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. മരണകാരണം വ്യക്തമല്ല. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നൽകും.

Share Email
Top