വിമാനത്തിലെ പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസുകാർക്ക് മർദ്ദനമേറ്റ കേസ്; അന്വേഷണ മേൽനോട്ടം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക്

വിമാനത്തിലുണ്ടായ ആക്രമണത്തെ പ്രതിരോധിക്കുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

വിമാനത്തിലെ പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസുകാർക്ക് മർദ്ദനമേറ്റ കേസ്; അന്വേഷണ മേൽനോട്ടം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക്
വിമാനത്തിലെ പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസുകാർക്ക് മർദ്ദനമേറ്റ കേസ്; അന്വേഷണ മേൽനോട്ടം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക്

തിരുവനന്തപുരം: വിമാനത്തിനുള്ളിലെ പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റെന്ന പരാതിയിലെ പോലീസ് അന്വേഷണ മേൽനോട്ട ചുമതല തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക്. കേസിന്റെ തുടരന്വേഷണം ഊർജ്ജിതമാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായാണ് പുതിയ നടപടി.

കേസ് എഴുതിത്തള്ളാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, ഇ.പി. ജയരാജനെതിരെ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഇന്ന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് തലപ്പത്തെ ഈ സുപ്രധാന നീക്കം. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറും ഈ കേസിൽ പ്രതിപ്പട്ടികയിലുണ്ട്. കേസിനാസ്പദമായ സംഭവം നടക്കുന്നത് 2022 ജൂൺ 19-നാണ്. കോടതി തന്റെ ഭാഗം കേൾക്കാൻ തയ്യാറായില്ലെന്ന് ഇ.പി. ജയരാജൻ പ്രതികരിച്ചു. വിമാനത്തിലുണ്ടായ ആക്രമണത്തെ പ്രതിരോധിക്കുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share Email
Top