വഴി പറഞ്ഞു കൊടുക്കുന്നതിനിടെ യുവാവിന് മർദ്ദനം; താക്കോൽ കൊണ്ട് കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

ഈ സമയം പിന്നിലെത്തിയ ഇന്നോവ കാറിൽ നിന്നിറങ്ങിയ മിഥുൻ റോഡിൽ നിന്നാണോടാ കാര്യം പറയുന്നത് എന്ന് ആക്രോശിച്ചുകൊണ്ട് യുവാവിനെ ആക്രമിക്കുകയായിരുന്നു

വഴി പറഞ്ഞു കൊടുക്കുന്നതിനിടെ യുവാവിന് മർദ്ദനം; താക്കോൽ കൊണ്ട് കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
വഴി പറഞ്ഞു കൊടുക്കുന്നതിനിടെ യുവാവിന് മർദ്ദനം; താക്കോൽ കൊണ്ട് കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

പത്തനംതിട്ട: കൊടുമണ്ണിൽ കാർ യാത്രക്കാരന് വഴി പറഞ്ഞുകൊടുക്കുകയായിരുന്ന യുവാവിനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി അറസ്റ്റിൽ. കൊടുമൺ ഇടത്തിട്ട സ്വദേശി മിഥുൻ എം.എസ് (38) ആണ് പിടിയിലായത്. ജനുവരി 9-ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇടത്തിട്ടയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ചന്ദനപ്പള്ളി ഭാഗത്തുനിന്നെത്തിയ കാർ യാത്രക്കാരന് കൊടുമണ്ണിലേക്കുള്ള വഴി പറഞ്ഞുകൊടുക്കുകയായിരുന്നു യുവാവ്. ഈ സമയം പിന്നിലെത്തിയ ഇന്നോവ കാറിൽ നിന്നിറങ്ങിയ മിഥുൻ റോഡിൽ നിന്നാണോടാ കാര്യം പറയുന്നത് എന്ന് ആക്രോശിച്ചുകൊണ്ട് യുവാവിനെ ആക്രമിക്കുകയായിരുന്നു. മർദ്ദനമേറ്റ യുവാവ് സമീപത്തെ സ്കൂട്ടറിലേക്ക് മറിഞ്ഞുവീണു. വീണുകിടന്ന യുവാവിന്റെ നെഞ്ചിലും വയറ്റിലും ചവിട്ടിയ പ്രതി, കൈയിലിരുന്ന താക്കോൽ കൊണ്ട് യുവാവിന്റെ കഴുത്തിൽ കുത്തുകയും ചെയ്തു.

Also Read: ക്രിക്കറ്റ് ബാറ്റ് ഒടിയും വരെ മർദ്ദനം; ചേർത്തലയിൽ ഒമ്പതാം ക്ലാസുകാരനെ ആക്രമിച്ച് മോഷ്ടാവ്

ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പാലക്കാട് ഒറ്റപ്പാലത്തിന് സമീപം മണ്ണിശ്ശേരിയിൽ നിന്നാണ് കൊടുമൺ സബ് ഇൻസ്പെക്ടർ അനൂപ് പിയുടെ നേതൃത്വത്തിൽ ഉളള സംഘം പിടികൂടിയത്. പ്രതി സഞ്ചരിച്ച ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു. യുവാവ് പരിക്കിനെത്തുടർന്ന് നാല് ദിവസത്തോളം കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share Email
Top