മംഗളൂരു: കാസർഗോഡ്-മംഗലാപുരം അതിർത്തിയിൽ 73 ലക്ഷം രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി (മരിജുവാന) യുവാവ് പിടിയിൽ. കോഴിക്കോട് ഉണ്ണികുളം ഒറാൻകുന്ന് സ്വദേശി പി.കെ ഷമീറാണ് പിടിയിലായത്. മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ചാണ് പ്രതിയെ പിടികൂടിയത്.
രഹസ്യ വിവരം ലഭിച്ചതിലെ തുടർന്ന് ബാപ്പനാട് ദേശീയപാതയിൽ വെച്ച് പ്രതിയുടെ കാർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. മംഗളൂരു പൊലീസ് കമ്മീഷണർ അനുപം അഗർവാൾ, ഡെപ്യൂട്ടി പൊലീസ് കമ്മീഷണർമാരായ സിദ്ധാർത്ഥ് ഗോയൽ, കെ രവിശങ്കർ, സിസിബി എഎസ്പി മനോജ് കുമാർ എന്നിവരാണ് ക്രൈം ബ്രാഞ്ചിന്റെ സംഘത്തിൽ ഉണ്ടായിരുന്നത്.