കൊണ്ടോട്ടിയിൽ 31.298 ഗ്രാം ഹെറോയിനുമായി യുവാവ് പിടിയിൽ

എക്സൈസ് കഴിഞ്ഞ ദിവസം രാത്രി നടത്തിയ വാഹനപരിശോധനക്കിടെയാണ് പ്രതി പിടിയിലായത്

കൊണ്ടോട്ടിയിൽ 31.298 ഗ്രാം ഹെറോയിനുമായി യുവാവ് പിടിയിൽ
കൊണ്ടോട്ടിയിൽ 31.298 ഗ്രാം ഹെറോയിനുമായി യുവാവ് പിടിയിൽ

മലപ്പുറം: കൊണ്ടോട്ടി ഐക്കരപ്പടിയിൽ 31.298 ഗ്രാം ഹെറോയിൻ കടത്തിക്കൊണ്ട് വന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ചേലമ്പ്ര സ്വദേശി മുഹമ്മദ് നിഷാദ് എൻ.കെ (37)യാണ് പിടിയിലായത്. മലപ്പുറം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.പി. ദിപീഷും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് കഴിഞ്ഞ ദിവസം രാത്രി നടത്തിയ വാഹനപരിശോധനക്കിടെയാണ് പ്രതി പിടിയിലായത്.

അതേസമയം നേരത്തെ ലഹരി കേസിൽ പ്രതിയായ നിഷാദിനെ കണ്ട് സംശയം തോന്നി എക്സൈസ് സംഘം വാഹനം പരിശോധിക്കുകയായിരുന്നു. 2020ൽ ആന്ധ്രയിൽ വെച്ച് 48 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു. ലഹരി ഉപയോഗിക്കാൻ പണം കണ്ടെത്താൻ വേണ്ടിയാണ് പ്രതി ലഹരി വിൽപ്പന നടത്താൻ ഇറങ്ങിയതെന്നും എക്‌സൈസ് വ്യക്തമാക്കി.

Share Email
Top