മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ മെത്താഫിറ്റമിനുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ. തിരൂരങ്ങാടി മുന്നിയൂര്‍ വെളിമുക്ക് സ്വദേശി മുഹമ്മദ് സഹല്‍ (30) ആണ് സംഭവത്തിൽ അറസ്റ്റിലായത്. വാഹനത്തില്‍ കടത്തുകയായിരുന്ന 131.659 ഗ്രാം ലഹരി വസ്തുവാണ് ഇയാളില്‍ നിന്ന് എക്‌സൈസ് പിടികൂടിയത്. മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ ജിനീഷിന്റെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഓഫീസ് സംഘവും എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡും മലപ്പുറം ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. അതേസമയം വിവിധ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിവരുന്ന സംഘത്തിലെ പ്രധാനിയാണ് സഹലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
കൊണ്ടോട്ടിയിൽ മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ
വാഹനത്തില്‍ കടത്തുകയായിരുന്ന 131.659 ഗ്രാം ലഹരി വസ്തുവാണ് ഇയാളില്‍ നിന്ന് എക്‌സൈസ് പിടികൂടിയത്






