ഇനി കുറച്ചു വിയർക്കേണ്ടി വരും..! മസ്കിന്റെ പണി വരുന്നു, എക്സിൽ നിന്ന് ഇനി പണം സമ്പാദിക്കുന്നത് അത്ര എളുപ്പമല്ല

പുതിയ മാറ്റം പ്രാബല്യത്തിൽ വരുന്നതോടെ എക്സിൽനിന്ന് വരുമാനം ലഭിക്കുന്ന ക്രിയേറ്റർമാരുടെ എണ്ണത്തിൽ വൻ കുറവുണ്ടാകും

ഇനി കുറച്ചു വിയർക്കേണ്ടി വരും..! മസ്കിന്റെ പണി വരുന്നു, എക്സിൽ നിന്ന് ഇനി പണം സമ്പാദിക്കുന്നത് അത്ര എളുപ്പമല്ല
ഇനി കുറച്ചു വിയർക്കേണ്ടി വരും..! മസ്കിന്റെ പണി വരുന്നു, എക്സിൽ നിന്ന് ഇനി പണം സമ്പാദിക്കുന്നത് അത്ര എളുപ്പമല്ല

ക്സിൽ പോസ്റ്റ് ചെയ്ത് ഇനി വെറുതെ പണം ഉണ്ടാക്കാമെന്ന് ആരും മോഹിക്കേണ്ട. പ്ലാറ്റ്‌ഫോമിലെ ഉപയോക്താക്കൾക്ക് വലിയ തിരിച്ചടിയായിക്കൊണ്ട്, കഴിഞ്ഞ മൂന്ന് വർഷമായി തുടർന്നുപോന്ന റെവന്യൂ ഷെയറിങ് പ്രോഗ്രാം അവസാനിപ്പിക്കുകയാണെന്ന് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. ആളുകളെ എക്സിൽ കൂടുതൽ പോസ്റ്റുകൾ പങ്കുവെക്കാനും സജീവമായി ഇടപെടാനും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം കൊണ്ടുവന്നിരുന്നതെങ്കിലും, ഇപ്പോൾ ഇത് നിർത്തലാക്കാൻ കമ്പനി തീരുമാനിച്ചിരിക്കുകയാണ്.

വരുന്ന സെപ്റ്റംബർ ഏഴിന് ഈ റെവന്യൂ ഷെയറിങ് സംവിധാനം പൂർണ്ണമായും നിർത്തലാക്കും. തൊട്ടടുത്ത ദിവസം അതായത് സെപ്റ്റംബർ എട്ട് മുതൽ പുതിയ ‘ഒറിജിനൽ കണ്ടന്റ് റിവാർഡ്സ് പ്രോഗ്രാം’ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. പഴയ സംവിധാനത്തിൽ മറ്റുള്ളവരുടെ ഉള്ളടക്കങ്ങൾ അടക്കം പോസ്റ്റ് ചെയ്ത് ആർക്കും എളുപ്പത്തിൽ പണം നേടാൻ സാധിക്കുമായിരുന്നു. എന്നാൽ പുതിയ മാറ്റം വരുന്നതോടെ യഥാർത്ഥ ഉള്ളടക്കങ്ങൾക്ക് ലഭിക്കുന്ന ക്വാളിഫൈഡ് ഇംപ്രഷനുകൾക്ക് മാത്രമേ ഉപയോക്താവിന് വരുമാനം ലഭിക്കുകയുള്ളൂ. പ്ലാറ്റ്‌ഫോമിൽ വർദ്ധിച്ചുവരുന്ന നിർമിത ബുദ്ധി (AI) ഉള്ളടക്കങ്ങളും ആളുകളെ ആകർഷിക്കാൻ മാത്രമായി പങ്കുവെക്കുന്ന നിലവാരമില്ലാത്ത പോസ്റ്റുകളും തടയാനാണ് ഈ പുതിയ നീക്കം.

ALSO READ;‘ചില്ലറ ബുദ്ധിയല്ലാട്ടാ ഗെഡിയെ നിങ്ങൾക്ക്..! വെറുതെ ഇട്ടതല്ല, ബ്ലേഡിന്റെ നടുവിലൊരു തുള

റെവന്യൂ ഷെയറിങ് സംവിധാനം പലരും തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് ദുരുപയോഗം (gamify) ചെയ്യാൻ തുടങ്ങിയതാണ് പുതിയ പ്രതിഫല രീതി കൊണ്ടുവരാൻ എക്സിനെ നിർബന്ധിതമാക്കിയത്. പുതിയ മാറ്റം പ്രാബല്യത്തിൽ വരുന്നതോടെ എക്സിൽനിന്ന് വരുമാനം ലഭിക്കുന്ന ക്രിയേറ്റർമാരുടെ എണ്ണത്തിൽ വൻ കുറവുണ്ടാകും. പ്രമുഖ ടെക് അനലിസ്റ്റായ യോഗേഷ് ബ്രാർ വ്യക്തമാക്കുന്നതനുസരിച്ച്, പ്ലാറ്റ്‌ഫോമിൽനിന്ന് പ്രതിഫലം ലഭിക്കുന്ന പ്രീമിയം ക്രിയേറ്റർമാരുടെ എണ്ണം നിലവിലുള്ള 60-70 ശതമാനത്തിൽനിന്ന് വെറും 10 ശതമാനമായി കുറയാൻ സാധ്യതയുണ്ട്.

പുതിയ സംവിധാനത്തിൽ ഇംപ്രഷനുകളുടെ പരിധി 50 ലക്ഷത്തിൽനിന്ന് അഞ്ച് ലക്ഷമായി കുറച്ചിട്ടുണ്ടെങ്കിലും, ഈ ഇംപ്രഷനുകൾ എക്സിലെ പെയ്ഡ് വരിക്കാരിൽനിന്ന് തന്നെ ലഭിക്കണം എന്ന കടുത്ത നിബന്ധനയുണ്ട്. കൂടാതെ പോസ്റ്റുകളുടെ താഴെ വരുന്ന മറുപടികളിൽനിന്നുള്ള ഇംപ്രഷനുകൾ ഇനി വരുമാനത്തിനായി കണക്കാക്കുകയുമില്ല. വലിയ റീച്ച് ഇല്ലാത്ത സാധാരണക്കാർക്ക് അഞ്ച് ലക്ഷം പെയ്ഡ് വരിക്കാരിൽനിന്ന് ഇംപ്രഷനുകൾ നേടിയെടുക്കുക എന്നത് വളരെ പ്രയാസകരമായ ഒരു കടമ്പയാണ്. ഒറിജിനൽ ഉള്ളടക്കം ഉണ്ടാക്കിയാൽ പോലും എക്സിൽ നിന്ന് ഇനി വരുമാനം നേടുകയെന്നത് ഏവർക്കും വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

Share Email
Top