താങ്കള്‍ അവിടെ നില്‍ക്കൂ, ഞാന്‍ അങ്ങോട്ട് വരാം; ബട്‌ലറോട് ഷാരൂഖ് ഖാന്റെ അഭ്യര്‍ത്ഥന

താങ്കള്‍ അവിടെ നില്‍ക്കൂ, ഞാന്‍ അങ്ങോട്ട് വരാം; ബട്‌ലറോട് ഷാരൂഖ് ഖാന്റെ അഭ്യര്‍ത്ഥന

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീ?ഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം ആവേശമുയര്‍ത്തിയിരുന്നു. മത്സരത്തിലെ ഹീറോ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമെ ഉണ്ടാകു. അത് രാജസ്ഥാന്‍ ഓപ്പണര്‍ ജോസ് ബട്‌ലറാണ്. മത്സരത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ ക്രീസില്‍ പിടിച്ചുനിന്നാണ് ബട്‌ലര്‍ രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. പിന്നാലെ ജോസ് ബട്‌ലറെ പ്രശംസിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമ ഷാരൂഖ് ഖാന്‍ രം?ഗത്തെത്തി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ആറിന് 224 എന്ന മികച്ച സ്‌കോറാണ് ഉയര്‍ത്തിയത്. സുനില്‍ നരെയ്‌ന്റെ സെഞ്ച്വറി മികവിലാണ് കൊല്‍ക്കത്ത വമ്പന്‍ ടോട്ടലിലേക്ക് എത്തിയത്. എന്നാല്‍ ജോസ് ബട്‌ലര്‍ തിരിച്ചടിച്ചതോടെ അവസാന പന്തില്‍ രാജസ്ഥാന്‍ ലക്ഷ്യം മറികടന്നു.

ഗ്രൗണ്ടില്‍ എത്തിയാണ് ഷാരൂഖ് ഖാന്‍ ബട്‌ലറെ അഭിനന്ദിച്ചത്. നീണ്ട ഇന്നിം?ഗ്‌സ് കളിച്ച ബട്‌ലര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവാമെന്ന് ഷാരൂഖ് ഖാന്‍ മനസിലാക്കി. താങ്കള്‍ അവിടെ നില്‍ക്കൂ, ഞാന്‍ അങ്ങോട്ട് വരാമെന്ന് ഷാരൂഖ് ഖാന്‍ ബട്‌ലറോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഷാരൂഖിന്റെ അഭ്യര്‍ത്ഥന സ്‌നേഹപൂര്‍വ്വം നിരസിച്ച ബട്‌ലര്‍ മുന്നോട്ടു നടന്നു. ഇരുവരും തമ്മില്‍ ഹസ്തദാനവും സ്‌നേഹപ്രകടനവും നടത്തി.

Top