സംസ്ഥാനത്ത് സ്വർണ്ണവില സർവ്വകാല റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ സ്വർണ്ണവില പവന് 1,03,000 രൂപ എന്ന ചരിത്ര നാഴികക്കല്ലും പിന്നിട്ടു. വെറും ഒരു ദിവസം കൊണ്ട് പവന് 840 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ഇന്നത്തെ പവൻ വില: 1,03,000 രൂപ (ഇന്നലെ: 1,01,720 രൂപ)
ഇന്നത്തെ ഗ്രാം വില: 12,875 രൂപ (ഇന്നലെ: 12,770 രൂപ)
വർദ്ധനവ്: പവന് 840 രൂപ, ഗ്രാമിന് 105 രൂപ.
Also Read: കൊള്ളപ്പലിശക്കാരെ പേടിക്കണ്ട; കേരള ബാങ്കിന്റെ ‘ഗോൾഡൻ ഡേയ്സ്’ തരംഗമാകുന്നു
ജനുവരി ഏഴിന് രേഖപ്പെടുത്തിയ 1,02,280 രൂപ എന്ന റെക്കോർഡാണ് ഇന്നത്തെ കുതിപ്പോടെ തകർന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും ഇത്രയും വലിയ വിലക്കയറ്റത്തിന് കാരണമായത്. ഈ പോക്ക് തുടരുകയാണെങ്കിൽ സ്വർണ്ണവില ഇനിയും പുതിയ ഉയരങ്ങൾ കീഴടക്കുമെന്നാണ് സൂചന.






