“മണ്ണിലിറങ്ങിയാലേ മാറ്റത്തിന്റെ മണം അറിയൂ” പെട്രോൾ പമ്പുകൾക്ക് ഇനി വിട? ചരിത്രപരമായ തീരുമാനവുമായി ഗഡ്കരി

ഈ സ്വപ്നത്തെക്കുറിച്ച് പണ്ട് പറയുമ്പോൾ ആളുകൾ ചിരിക്കുമായിരുന്നു. ചില സുഹൃത്തുക്കൾ പോലും വിമർശിച്ചു

“മണ്ണിലിറങ്ങിയാലേ മാറ്റത്തിന്റെ മണം അറിയൂ” പെട്രോൾ പമ്പുകൾക്ക് ഇനി വിട? ചരിത്രപരമായ തീരുമാനവുമായി ഗഡ്കരി
“മണ്ണിലിറങ്ങിയാലേ മാറ്റത്തിന്റെ മണം അറിയൂ” പെട്രോൾ പമ്പുകൾക്ക് ഇനി വിട? ചരിത്രപരമായ തീരുമാനവുമായി ഗഡ്കരി

രുകാലത്ത് ചിരിക്കുകയും പരിഹസിക്കുകയും ചെയ്തവർ ഇന്ന് അമ്പരന്നു നിൽക്കുകയാണ്. വെറും സ്വപ്നം മാത്രമായി പലരും തള്ളിക്കളഞ്ഞ, പെട്രോളിനും ഡീസലിനും പകരം 100% എത്തനോൾ ഇന്ധനം എന്ന ആശയം യാഥാർത്ഥ്യമാകുന്നു. ഈ വലിയ മാറ്റത്തിന് ചുക്കാൻ പിടിക്കുന്നത് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ്. വരാനിരിക്കുന്ന വലിയ ഇന്ധന വിപ്ലവത്തിന്റെ തുടക്കമാണിത്.

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ വല്ലാതെ ഉലയ്ക്കുന്നതാണ് ഇന്ധന ഇറക്കുമതിയുടെ ഭീമമായ ചെലവ്. ഏകദേശം 22 ലക്ഷം കോടി രൂപയാണ് ഇന്ത്യ ഇതിനായി ചെലവാക്കുന്നത്. ഈ വലിയ തുക ലാഭിക്കാനും, വിദേശ ഇന്ധനങ്ങളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനും 100% എത്തനോൾ ഇന്ധനം സഹായിക്കുമെന്ന് ഗഡ്കരി വിശ്വസിക്കുന്നു. പെട്രോളിനും ഡീസലിനും പകരമായി ഇന്ത്യയിൽ തന്നെ ഉൽപ്പാദിപ്പിക്കാവുന്ന സുരക്ഷിതവും ഫലപ്രദവുമായ ബദലായി എത്തനോൾ മാറും.

വെറുമൊരു പ്രസംഗമല്ല, മറിച്ച് ശക്തമായ നടപടികളാണ് സർക്കാർ എടുക്കുന്നത്. 100% എത്തനോൾ ഇന്ധനത്തിന്റെ ഉപയോഗം ഔപചാരികമാക്കാനുള്ള നിയമപരമായ നടപടിക്രമങ്ങൾക്കായി മന്ത്രി ഗഡ്കരി ഇതിനകം ഫയലിൽ ഒപ്പുവെച്ചു കഴിഞ്ഞു. കഴിഞ്ഞ രാത്രി 8 മണിക്കാണ് ചരിത്രപരമായ ഈ തീരുമാനത്തിൽ അദ്ദേഹം ഒപ്പുവെച്ചത്. ഇനി നിയമങ്ങൾ രൂപീകരിക്കുന്നതോടെ രാജ്യം പൂർണ്ണമായും ഈ ഇന്ധന മാതൃകയിലേക്ക് ചുവടുവെക്കും.

ALSO READ: ആറ്റിൽ കളഞ്ഞാലും അളന്നു കളയണം..! പഴയ മെക്കാനിക്കൽ റഡാർ കാലം കഴിഞ്ഞു; ഡിജിറ്റൽ ബീമുകളുമായി അമേരിക്കൻ മിസൈലുകൾ

വാഹന നിർമ്മാതാക്കളും ഇതിനകം വലിയ മാറ്റങ്ങൾക്ക് തയ്യാറായിക്കഴിഞ്ഞു. മാരുതി സുസുക്കിയുടെ വാഗൺആർ ഫ്ലെക്സ് ഫ്യൂവൽ മോഡൽ ഇതിന് തെളിവാണ്. 100% എത്തനോളിൽ ഓടുന്ന ഈ വാഹനം പുറത്തിറക്കാനായതിൽ അഭിമാനമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കൂടാതെ ഹീറോ മോട്ടോകോർപ്പിന്റെ രണ്ട് മോട്ടോർസൈക്കിളുകൾ ഇതിനകം തന്നെ എത്തനോൾ സാങ്കേതികവിദ്യയിൽ പുറത്തിറങ്ങിക്കഴിഞ്ഞു. ടൊയോട്ട, സുസുക്കി, ഹ്യുണ്ടായ് തുടങ്ങിയ വമ്പൻ കമ്പനികളും വരും മാസങ്ങളിൽ ഈ പാത പിന്തുടരും.

ഈ സ്വപ്നത്തെക്കുറിച്ച് പണ്ട് പറയുമ്പോൾ ആളുകൾ ചിരിക്കുമായിരുന്നു. ചില സുഹൃത്തുക്കൾ പോലും വിമർശിച്ചു. എത്തനോളിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും വലിയ ശ്രമങ്ങൾ നടന്നു. തന്റെ ജീപ്പിന്റെ തകരാറിന് കാരണം എത്തനോൾ ആണെന്ന് പറഞ്ഞ ഒരാളോട്, “പെട്രോളിലോ ഡീസലിലോ ഓടുന്ന വാഹനത്തിൽ എങ്ങനെ എത്തനോൾ എത്തി?” എന്ന് ഗഡ്കരി തിരിച്ചുചോദിച്ചത് ഈ രംഗത്തെ വ്യാജ പ്രചാരണങ്ങൾക്കുള്ള കൃത്യമായ മറുപടിയാണ്.

Share Email
Top