വീട്ടിൽ തയ്യാറാക്കാം നല്ല ടേസ്റ്റി വട്ടയപ്പം

എല്ലാവരുടെയും പ്രിയപ്പെട്ട ഒന്നാണ് വട്ടയപ്പം

വീട്ടിൽ തയ്യാറാക്കാം നല്ല ടേസ്റ്റി വട്ടയപ്പം
വീട്ടിൽ തയ്യാറാക്കാം നല്ല ടേസ്റ്റി വട്ടയപ്പം

ല്ലാവരുടെയും പ്രിയപ്പെട്ട ഒന്നാണ് വട്ടയപ്പം. വളരെ ഈസിയായി കൊതിയൂറും വട്ടയപ്പം വീട്ടിൽ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് ഒന്ന് നോക്കിയാലോ…

ആവശ്യമുള്ള ചേരുവകൾ

റവ- അര കപ്പ്
അരിപ്പൊടി- മൂന്ന് കപ്പ്
ചൂടുവെള്ളം- മൂന്ന് കപ്പ്
തേങ്ങ ചിരകിയത്- ഒരു കപ്പ്
യീസ്റ്റ്-ഒരു ടീസ്പൂണ്‍
ഏലക്ക -ആറെണ്ണം(ചതച്ചത്)
ഉണക്ക മുന്തിരി- 50 ഗ്രാം
അണ്ടിപ്പരിപ്പ് -50 ഗ്രാം
പഞ്ചസാര- മൂന്ന് ടേബിള്‍ സ്പൂണ്‍
ഉപ്പ്- അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം അരക്കപ്പ് ചൂടുവെള്ളത്തില്‍ റവ ചേര്‍ത്തിളക്കി അടുപ്പില്‍ വച്ച് കുറുക്കി എടുക്കണം. ശേഷം അടുപ്പില്‍ നിന്ന് വാങ്ങി ചൂടാറാന്‍ വയ്ക്കുക. തേങ്ങയും ഒരു കപ്പു ചൂടുവെള്ളവും ചേര്‍ത്ത് അരച്ചു വയ്ക്കുക. അതിന് ശേഷം അരിപ്പൊടി യീസ്റ്റ് പഞ്ചസാര ഉപ്പ് ഇവയെല്ലാം കൂടി ചേര്‍ത്തിളക്കുക. ബാക്കിയുള്ള ഒരു കപ്പ് വെള്ളം, തേങ്ങ അരച്ചത്, മാവ് കുറുക്കിയത് ഏലയ്ക്കാപ്പൊടി, എന്നിവ ചേര്‍ത്തിളക്കുക. മാവ് പൊങ്ങാന്‍ ഒരു മണിക്കൂര്‍ പാത്രം മൂടി വയ്ക്കുക. നെയ്യ് പുരട്ടിയ പ്ലേറ്റുകളില്‍ മാവ് പകര്‍ത്തി വയ്ക്കുക. മാവിന് മുകളില്‍ അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വിതറി അപ്പച്ചെമ്പില്‍ വച്ച് വേവിച്ചെടുക്കാം. ടേസ്റ്റി വട്ടയപ്പം റെഡി.

Share Email
Top