പാലും പഴവും ഉപയോഗിച്ച് ഒരു അടിപൊളി ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം

തിളച്ച പാലിലേയ്ക്ക് ഒരു കപ്പ് വറുത്ത സേമിയ ചേർക്കാം

പാലും പഴവും ഉപയോഗിച്ച് ഒരു അടിപൊളി ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം
പാലും പഴവും ഉപയോഗിച്ച് ഒരു അടിപൊളി ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം

രികൊണ്ടുള്ള ദോശയും അപ്പവും കഴിച്ചു മടുത്തവർക്കിതാ ഒരു അടിപൊളി ബ്രേക്ക്ഫാസ്റ്റ് റെസിപി. ഒരു പഴവും പാലും മതി രുചികരമായ അപ്പം തയ്യാറാക്കാൻ. രാവിലെയോ വൈകിട്ടോ, എപ്പോൾ വേണമെങ്കിലും തയ്യാറാക്കാവുന്ന ഇൻസ്റ്റൻ്റ് അപ്പമാണിത്.

ചേരുവകൾ

നെയ്യ്
പഴം
പാൽ
സേമിയ
പഞ്ചസാര
മുട്ട
പാൽ
ഏലയ്ക്കാപ്പൊടി
ഉപ്പ്

Also Read: ഈ പച്ചക്കറികൾ കഴിച്ച് നോക്കൂ; കരൾ സൂപ്പറാകും

തയ്യാറാക്കുന്ന വിധം

ആദ്യം ചീനച്ചട്ടി അടുപ്പിൽ വെച്ച് ഒരു ടീസ്പൂൺ നെയ്യൊഴിച്ചു ചൂടാക്കുക. ചൂടായ നെയ്യിലേയ്ക്ക് ഒരു പഴം ചെറുതായി അരിഞ്ഞതു ചേർത്ത് ഇളക്കിയെടുത്തു മാറ്റിവെയ്ക്കാം. മറ്റൊരു പാൻ അടുപ്പിൽവെച്ച് ഒരു കപ്പ് പാൽ അതിലേയ്ക്കൊഴിച്ചു തിളപ്പിക്കുക. തിളച്ച പാലിലേയ്ക്ക് ഒരു കപ്പ് വറുത്ത സേമിയ ചേർക്കാം. പാൽ വറ്റി വരുമ്പോൾ രണ്ടു ടേബിൽ സ്പൂൺ പാലുകൂടി ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റി തയ്യാറാക്കി വെച്ചിരുന്ന പഴം കൂടി ചേർക്കാം. ഒരു ബൗളിൽ നാലു മുട്ട പൊട്ടിച്ചൊഴിച്ചതിലേയ്ക്ക് ഒരു ടേബിൽ സ്പൂൺ ഏലയ്ക്കാപ്പൊടിയും, ഒരു നുള്ള് ഉപ്പ്, രണ്ടു ടേബിൾ സ്പൂൺ പഞ്ചസാര, അരക്കപ്പ് പാൽ എന്നിവയും ചേർത്തിളക്കാം. തുടർന്ന് മാറ്റിവെച്ചിരിക്കുന്ന പാലിലേയ്ക്കിത് ചേർത്തിളക്കിയെടുക്കുക. വളരെ കുറഞ്ഞ ഫ്ലെയ്മിൽ ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിനു മാവൊഴിച്ച് അപ്പം ചുട്ടെടുക്കാം.

Share Email
Top