ചായക്കടയിലെ അതെ രുചിയിൽ വെട്ടുകേക്ക് തയ്യാറാക്കാം

സിംപിളായി നല്ല മൊരിഞ്ഞ വെട്ട് കേക്ക് തയ്യാറാക്കുന്ന തയ്യാറാക്കാം

ചായക്കടയിലെ അതെ രുചിയിൽ വെട്ടുകേക്ക് തയ്യാറാക്കാം
ചായക്കടയിലെ അതെ രുചിയിൽ വെട്ടുകേക്ക് തയ്യാറാക്കാം

മാസങ്ങളോളം കേടുകൂടാതെയിരിക്കുന്ന രീതിയില്‍ മൊരിഞ്ഞ വെട്ടുകേക്കുണ്ടാക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ ? സിംപിളായി നല്ല മൊരിഞ്ഞ വെട്ട് കേക്ക് തയ്യാറാക്കുന്ന തയ്യാറാക്കാം.

ചേരുവകള്‍

മൈദ : 500 ഗ്രാം
മുട്ട അടിച്ചത് : 3 എണ്ണം
പഞ്ചസാര പൊടിച്ചത് : 2 കപ്പ്
നെയ്യ് : ഒരു ടേബിള്‍ ടീസ്പൂണ്‍
പാല്‍ : ഒരു ടേബിള്‍ സ്പൂണ്‍
വാനില എസന്‍സ് : അര ടീസ്പൂണ്‍
ഏലക്കായ് പൊടിച്ചത് : 5എണ്ണം
സോഡാപ്പൊടി : ¼ കാല്‍ ടീസ്പൂണ്‍
റവ : 100 ഗ്രാം

Also Read: ചീസി മാഗി റെസിപ്പി

തയ്യാറാക്കുന്ന വിധം

മൈദയും റവയും സോഡാപ്പൊടിയും കൂട്ടിയിളക്കി വെയ്ക്കുക. മുട്ട നന്നായി അടിച്ച് പഞ്ചസാര, പാല്‍, നെയ്യ്, വാനില എസന്‍സ്, ഏലക്കായ്പ്പൊടി എന്നിവയുമായി ചേര്‍ത്തിളക്കുക. ഇതില്‍ മൈദയും റവയും ചേര്‍ത്ത് ചപ്പാത്തിക്കു കുഴയ്ക്കുന്നതുപോലെ നന്നായി കുഴച്ച് നനച്ച തുണി കൊണ്ടു മൂടിവെയ്ക്കുക. രണ്ടു മണിക്കൂറിനു ശേഷം അരയിഞ്ച് കനത്തില്‍ പരത്തി ചതുരക്കഷണങ്ങളായി മുറിക്കുക. ഓരോ കഷണത്തിന്റേയും ഓരോ മൂല നടുക്കുനിന്നു താഴോട്ടു പിളര്‍ത്തി ഇതളുപോലെയാക്കണം. എന്നിട്ട് ചൂടാക്കിയ എണ്ണയില്‍ വറുത്തു കോരിയെടുക്കണം.

Share Email
Top