രണ്ട് ലക്ഷത്തിന് താഴെ വിലയിൽ സ്വന്തമാക്കാം ഈ കിടിലൻ ഇലക്ട്രിക് സ്കൂട്ടറുകൾ!

രണ്ട് ലക്ഷം രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാൻ സാധിക്കുന്ന അഞ്ച് മികച്ച ഇലക്ട്രിക് സ്കൂട്ടറുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

രണ്ട് ലക്ഷത്തിന് താഴെ വിലയിൽ സ്വന്തമാക്കാം ഈ കിടിലൻ ഇലക്ട്രിക് സ്കൂട്ടറുകൾ!
രണ്ട് ലക്ഷത്തിന് താഴെ വിലയിൽ സ്വന്തമാക്കാം ഈ കിടിലൻ ഇലക്ട്രിക് സ്കൂട്ടറുകൾ!

മികച്ച ആക്സിലറേഷനും ഉയർന്ന വേഗതയും കരുത്തുറ്റ പെർഫോമൻസും കാരണം ഇലക്ട്രിക് സ്കൂട്ടറുകൾക്ക് വിപണിയിൽ പ്രിയമേറുകയാണ്. രണ്ട് ലക്ഷം രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാൻ സാധിക്കുന്ന അഞ്ച് മികച്ച ഇലക്ട്രിക് സ്കൂട്ടറുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇതിൽ ആദ്യത്തേത് 1.20 ലക്ഷം രൂപ വിലയുള്ള ‘ഹോണ്ട ആക്ടിവ ഇ’ ആണ്. ചാർജിങ് സമയം ലാഭിക്കാൻ സഹായിക്കുന്ന ബാറ്ററി-സ്വാപ്പിങ് സാങ്കേതികവിദ്യയുള്ള ഈ സ്കൂട്ടറിന് ഒറ്റ സ്വാപ്പിൽ 102 കി.മീ റേഞ്ച് ലഭിക്കും. അടുത്തത് കുടുംബങ്ങൾക്കും ദൈനംദിന ഉപയോഗത്തിനും ഏറെ അനുയോജ്യമായ ‘ടിവിഎസ് ഐക്യൂബ് എസ്ടി’ ആണ്. 1.83 ലക്ഷം രൂപ വിലയുള്ള ഈ മോഡലിന് 212 കി.മീ വരെ മികച്ച റേഞ്ച് നൽകാൻ സാധിക്കും.

ആധുനിക സാങ്കേതികവിദ്യയും ഫ്യൂച്ചറിസ്റ്റിക് ഡിസൈനും കുറഞ്ഞ വിലയിൽ ആഗ്രഹിക്കുന്നവർക്ക് ‘ഓല എസ്1 പ്രോ ജെൻ 3’ തിരഞ്ഞെടുക്കാം. വെറും 1.02 ലക്ഷം രൂപ വിലയുള്ള ഈ സ്കൂട്ടർ 242 കി.മീ വരെയാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. പ്രീമിയം ലുക്കും മികച്ച ഹാൻഡ്‌ലിങ്ങും നൽകുന്ന ‘ഏഥർ 450X’ ആണ് മറ്റൊരു ആകർഷകമായ മോഡൽ. 1.52 ലക്ഷം രൂപ വിലവരുന്ന ഈ സ്കൂട്ടർ രണ്ട് ബാറ്ററി ഓപ്ഷനുകളിൽ ലഭ്യമാണ്. 161 കി.മീ വരെയാണ് ഇതിന്റെ റേഞ്ച്.

പ്രീമിയം സെഗ്‌മെന്റിൽ ഒരു സ്പോർട്ടി ലുക്ക് ആഗ്രഹിക്കുന്നവർക്ക് ‘സിംപിൾ വൺ ജെൻ 2’ മികച്ചൊരു ഓപ്ഷനാണ്. 1.90 ലക്ഷം രൂപ വിലയുള്ള ഈ കരുത്തുറ്റ സ്കൂട്ടറിന് 265 കിലോമീറ്റർ റേഞ്ചും മണിക്കൂറിൽ 115 കിലോമീറ്റർ ഉയർന്ന വേഗതയുമുണ്ട്. വിപണിയിൽ ലഭ്യമായ ഈ അഞ്ച് മോഡലുകളും വ്യത്യസ്തമായ ബഡ്ജറ്റിലും സവിശേഷതകളിലും മികച്ച യാത്രാനുഭവം നൽകുന്നവയാണ്.

Share Email
Top