വാട്‌സാപ്പില്‍ ഇനി മൂന്ന് സന്ദേശങ്ങള്‍ പിന്‍ ചെയ്തുവെക്കാം

വാട്‌സാപ്പില്‍ ഇനി മൂന്ന് സന്ദേശങ്ങള്‍ പിന്‍ ചെയ്തുവെക്കാം

വാട്സാപ്പ് ഉപഭോക്താക്കള്‍ക്ക് മൂന്ന് സന്ദേശങ്ങള്‍ വരെ ഒരു ചാറ്റില്‍ പിന്‍ ചെയ്തുവെക്കാം. നേരത്തെ ഒരു സന്ദേശം മാത്രം പിന്‍ ചെയ്യാനാണ് അനുവദിച്ചിരുന്നത്. പ്രധാനപ്പെട്ടതും ഓര്‍ത്തുവെക്കേണ്ടതുമായ സന്ദേശങ്ങള്‍ നിശ്ചിത സമയപരിധിവരെ ഇങ്ങനെ പിന്‍ ചെയ്തുവെക്കാം.

പിന്‍ ചെയ്തുവെക്കുന്ന സന്ദേശങ്ങള്‍ ചാറ്റില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കാണാന്‍ സാധിക്കും. വാട്സാപ്പ് ഗ്രൂപ്പുകളിലും ഇത് സാധ്യമാണ്. പിന്‍ ചെയ്തുവെച്ച സന്ദേശങ്ങള്‍ ചാറ്റ് വിന്‍ഡോയ്ക്ക് മുകളിലായി കാണാം.

ഒരു സന്ദേശം വളരെ എളുപ്പം പിന്‍ ചെയ്തുവെക്കാനാവും. ഇതിനായി പിന്‍ ചെയ്തുവെക്കേണ്ട സന്ദേശത്തിന് മേല്‍ അല്‍പനേരം വിരല്‍ അമര്‍ത്തിവെക്കുക. തുറന്നുവരുന്ന ഓപ്ഷനുകളില്‍ പിന്‍ തിരഞ്ഞെടുക്കുക. ചിത്രം, ടെക്സ്റ്റ്, വീഡിയോ സന്ദേശങ്ങളെല്ലാം ഈ രീതിയില്‍ പിന്‍ ചെയ്യാം. 24 മണിക്കൂര്‍, 7 ദിവസം, 30 ദിവസം എന്നീ സമയപരിധി വരെയാണ് പിന്‍ ചെയ്യാനാവുക. ഏത് സമയം വേണമെങ്കിലും അവ അണ്‍ പിന്‍ ചെയ്യാനുമാവും.

Top