പുലരിയും അസ്തമയവും ഇനി കൊടികുത്തിമലയിൽ നിന്ന് ആസ്വദിക്കാം; ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ പ്രവേശന സമയം നീട്ടി

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൊടികുത്തിമലയിൽ മുൻപ് രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെ മാത്രമായിരുന്നു സന്ദർശകർക്ക് പ്രവേശനം അനുവധിച്ചിരുന്നത്

പുലരിയും അസ്തമയവും ഇനി കൊടികുത്തിമലയിൽ നിന്ന് ആസ്വദിക്കാം; ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ പ്രവേശന സമയം നീട്ടി
പുലരിയും അസ്തമയവും ഇനി കൊടികുത്തിമലയിൽ നിന്ന് ആസ്വദിക്കാം; ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ പ്രവേശന സമയം നീട്ടി

മലപ്പുറത്തിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കൊടികുത്തിമലയിൽ ഇനി സഞ്ചാരികൾക്ക് പുലരിയുടെ ആദ്യ വെളിച്ചവും സൂര്യാസ്തമയത്തിന്റെ വർണ്ണക്കാഴ്ചകളും നേരിൽ കാണാം. ഇതിനായി കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ പ്രവേശന സമയം പുനഃക്രമീകരിച്ചു. ഗാന്ധിജയന്തി ദിനത്തിൽ നജീബ് കാന്തപുരം എം.എൽ.എ. പുതിയ സമയക്രമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൊടികുത്തിമലയിൽ മുൻപ് രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെ മാത്രമായിരുന്നു സന്ദർശകർക്ക് പ്രവേശനം അനുവധിച്ചിരുന്നത്. എന്നാൽ പുതിയ തീരുമാനപ്രകാരം പുലർച്ചെ 1.30 മുതൽ വൈകുന്നേരം 6.30 വരെ ടിക്കറ്റ് എടുത്ത് പ്രവേശനം നേടാം. സൂര്യാസ്തമയക്കാഴ്ചകൾ ആസ്വദിച്ച ശേഷം രാത്രി 7.30-ഓടെ സന്ദർശകർ മലയിൽ നിന്നും പുറത്തിറങ്ങേണ്ടതാണ്. തിങ്കളാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഈ സേവനം ലഭ്യമായിരിക്കും.

Also Read: കിണർ നിർമാണത്തിനിടെ ആൾമറ തകർന്ന് അപകടം; കിണറ്റിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

പുലർച്ചെയുള്ള പ്രകൃതിദൃശ്യങ്ങളും തണുപ്പും ആസ്വദിക്കാൻ എത്തുന്നവർക്ക് ഈ പുതിയ മാറ്റം വലിയൊരു അനുഗ്രഹമായി മാറും. അവധി ദിവസങ്ങളിൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും മലബാറിന്റെ ടൂറിസം സാധ്യതകൾ കൂടുതൽ വിപുലപ്പെടുത്താനും ഈ പുതിയ പ്രവേശന സമയം സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Share Email
Top