ബോര്‍ബോണ്‍ ബിസ്‌കറ്റ് കൊണ്ട് അടിപൊളി കപ്‌കേക്ക് തയ്യാറാക്കാം

കപ്‌കേക്ക് പലര്‍ക്കും ഏറെ ഇഷ്ടമുള്ള ഒന്നാണ്

ബോര്‍ബോണ്‍ ബിസ്‌കറ്റ് കൊണ്ട് അടിപൊളി കപ്‌കേക്ക് തയ്യാറാക്കാം
ബോര്‍ബോണ്‍ ബിസ്‌കറ്റ് കൊണ്ട് അടിപൊളി കപ്‌കേക്ക് തയ്യാറാക്കാം

പ്‌കേക്ക് പലര്‍ക്കും ഏറെ ഇഷ്ടമുള്ള ഒന്നാണ്. കുട്ടികള്‍ക്ക് പ്രത്യേകിച്ച്. എന്നാല്‍, ബോര്‍ബോണ്‍ ബിസ്‌കറ്റ് കൊണ്ട് അടിപൊളി കപ്‌കേക്ക് ഉണ്ടാക്കിയാലോ. വെറും 3 ചേരുവകള്‍ മാത്രം മതി.

ആവശ്യമായ ചേരുവകള്‍

ബോര്‍ബോണ്‍ ബിസ്‌കറ്റ് – 2 പാക്കറ്റ്
ഡയറി മില്‍ക്ക് – 1 എണ്ണം
പാല്‍ – ഒരു കപ്പ്

Also Read: ടേസ്റ്റി പാന്‍കേക്ക് തയ്യാറാക്കിയാലോ

തയ്യാറാക്കുന്ന വിധം

മിക്‌സിയുടെ ജാറില്‍ ബിസ്‌കറ്റും, പാലും അടിച്ചെടുക്കുക. ശേഷം അടിച്ചെടുത്ത ബിസ്‌കറ്റും, പാലും ചേര്‍ന്ന മിക്‌സ് ടീ കപ്പില്‍ 3/4 ഭാഗംവരെ ഒഴിക്കുക. ഡയറി മില്‍ക്ക് 4 ക്യൂബ് ഒരു കപ്പില്‍ ചേര്‍ത്ത് മുകളില്‍ അല്‍പം കൂടെ ബാട്ടര്‍ ഒഴിക്കുക. ഏതെങ്കിലും ഒരു പാത്രം 15 മിനിറ്റ്‌സ് പ്രീ ഹീറ്റ് ചെയ്യുക. ചൂടായ പാത്രത്തില്‍ ഒരു ചെറിയ സ്റ്റാന്‍ഡ് വച്ച് മുകളിലായി ഫില്‍ ചെയ്ത കപ്പ് 25 മിനിറ്റ്‌സ് ബേക്ക് ചെയ്യുക. ബോര്‍ബോണ്‍ കപ്‌കേക്ക് റെഡി. ഇനി കുട്ടികള്‍ക്കായി നല്‍കാം.

Share Email
Top