പാല്‍ച്ചായക്ക് പകരം കട്ടന്‍ ചായ കുടിക്കാം

പാല്‍ച്ചായക്ക് പകരം കട്ടന്‍ ചായ കുടിക്കാം

ട്ടന്‍ചായ കുടിയ്ക്കുന്നത് ആരോഗ്യത്തിന് പല ഗുണങ്ങളും നല്‍കുന്നു. ചായ, കാപ്പി എന്നിവ പതിവായി കുടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇതില്‍ത്തന്നെ പാല്‍ ചേര്‍ത്തും ചേര്‍ക്കാതെയുമെല്ലാം ചായ കുടിയ്ക്കാറുണ്ട്. ചായ കുടിയ്ക്കുമ്പോള്‍ പാല്‍ച്ചായയേക്കാള്‍ കട്ടന്‍ചായയാണ് കൂടുതല്‍ ഗുണകരം. ചായ, കാപ്പി ശീലങ്ങള്‍ അധികമായാല്‍ ആരോഗ്യത്തിന് നല്ലതല്ല. എന്നാല്‍ ഇത് ഒഴിവാക്കാന്‍ സാധിയ്ക്കാത്തവര്‍ക്ക് ആരോഗ്യകരമായി ചായ കുടിയ്ക്കാന്‍ കട്ടന്‍ ചായയാക്കാം, ഇത് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നുമുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കാനും, പ്രമേഹം കുറയ്ക്കാനും ഇത് നല്ലതാണ്. എന്നാല്‍ മധുരമില്ലാതെ കുടിച്ചാലേ ഗുണം നല്‍കൂ. കട്ടന്‍ചായ ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാനും ഏറെ നല്ലതാണ്. ഇതിലെ എല്‍ തീനൈന്‍ എന്ന ഘടകമാണ് ഇതിനായി സഹായിക്കുന്നത്. ബ്രെയിന്‍ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണിത്. മധുരമില്ലാത്ത ചായ കുടിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കാനും, പ്രമേഹം കുറയ്ക്കാനും നല്ലതാണ്.

ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് കട്ടന്‍ ചായ, ഹൃദയധമനികളുടെ കേടുപാടുകള്‍ കുറയ്ക്കാനും ഇതു സഹായിക്കുന്നു. കട്ടന്‍ ചായയില്‍ കാണപ്പെടുന്ന ഫ്ളേവനോയിഡ് പോലുള്ള ആന്റിഓക്സിഡന്റുകള്‍ രക്തയോട്ടത്തിനുണ്ടാകുന്ന തടസങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള തിയോഫിലിന്‍, കഫീന്‍ എന്നിവ, ഉന്‍മേഷവും ഊര്‍ജവും പകരുന്നു. പല്ലില്‍ പോടുകള്‍ ഉണ്ടാകുന്നതും ദ്രവിക്കുന്നതും തടയുന്നു. ദിവസവും ചായ കുടിക്കുന്നതുമൂലം ദഹനവ്യവസ്ഥ ആരോഗ്യമുള്ളതാകുന്നു. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച ഒന്നാണ് കട്ടന്‍ചായ. ഇതിലെ കഫൈന്‍ മെറ്റാബോളിക് നിരക്ക് വര്‍ദ്ധിപ്പിച്ച് കൊഴുപ്പ് ഉരുക്കി കളയുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് കട്ടന്‍ചായ. കൊളസ്ട്രോള്‍ കുറയ്ക്കാനും കട്ടന്‍ചായ നല്ലതാണ്. ഇതെല്ലാം തന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.

Top