സിബില്‍ സ്‌കോറിനെ കുറിച്ച് ഇന്നത്തെ കാലത്ത് എല്ലാവര്‍ക്കും നല്ല ധാരണയുണ്ട്. വായ്പ എടുക്കാന്‍ നേരത്താണ് സിബില്‍ സ്‌കോര്‍ വില്ലനാകുന്നത്. മികച്ച സ്‌കോര്‍ ഇല്ലെങ്കില്‍ ധനകാര്യ സ്ഥാപനങ്ങള്‍ ലോണ്‍ നല്‍കണമെന്നില്ല. കാരണം ഒരു വ്യക്തിയുടെ സാമ്പത്തിക ആരോഗ്യം മനസ്സിലാക്കുന്നതിനുള്ള ആദ്യപടിയാണ് സിബില്‍ സ്‌കോര്‍ പരിശോധിക്കുന്നത്. സാധാരണയായി സിബില്‍ സ്‌കോര്‍ പരിശോധിക്കുന്നതിന് ഒടിപി ആവശ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പാന്‍ കാര്‍ഡ് ഉപയോഗിച്ച് സിബില്‍ സ്‌കോര്‍ അറിയാനാകും.
എന്താണ് സിബില്‍ സ്‌കോര്‍
ഒരു വ്യക്തിയുടെ വായ്പ യോഗ്യത അളക്കുന്ന 300 മുതല്‍ 900 വരെയുള്ള മൂന്നക്ക സംഖ്യയാണ് സിബില്‍ സ്‌കോര്‍. അതായത്, കടം വാങ്ങിയാല്‍ മുടങ്ങാതെ തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ ശേഷി എത്രയായിരിക്കും എന്നതാണ് ബാങ്കുകള്‍ സാധാരണ വായ്പ നല്‍കുമ്പോള്‍ ശ്രദ്ധിക്കുക. ഇത് അളക്കാനുള്ള അളവുകോലാണ് സിബില്‍ സ്‌കോര്‍.
ഇന്ത്യയില്‍, ഓരോ നികുതിദായകനും ആദായ നികുതി വകുപ്പ് 10 അക്ക തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. ഇതാണ് പാന്‍ കാര്‍ഡ്. നിങ്ങളുടെ സാമ്പത്തിക വിവരങ്ങള്‍ പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യേണ്ടത് പ്രധാനമാണ്. കാരണം ഇതുവഴി ക്രെഡിറ്റ് ബ്യൂറോകള്‍ക്ക് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് എളുപ്പത്തില്‍ ലഭിക്കും.
നിങ്ങളുടെ പാന്‍ കാര്‍ഡ് ഉപയോഗിച്ച് സിബില്‍ സ്‌കോര്‍ പരിശോധിക്കുന്നതിനുള്ള ഘട്ടങ്ങള്‍
നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കാന്‍ അനുയോജ്യമായ ഏതെങ്കിലും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.