മന്ദിർ-മസ്ജിദ് വിവാദത്തിൽ പ്രതികരണവുമായി യോഗി ആദിത്യനാഥ്

സനാതനത്തിന്റെ തെളിവാണ് ഇപ്പോൾ സംഭലിൽ കാണുന്നത്

മന്ദിർ-മസ്ജിദ് വിവാദത്തിൽ പ്രതികരണവുമായി യോഗി ആദിത്യനാഥ്
മന്ദിർ-മസ്ജിദ് വിവാദത്തിൽ പ്രതികരണവുമായി യോഗി ആദിത്യനാഥ്

പ്രയാഗ്‌രാജ്: മന്ദിർ -മസ്ജിദ് തർക്കങ്ങളിൽ പ്രതികരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. പൈതൃകം തിരിച്ചുപിടിക്കുന്നതിൽ തെറ്റില്ലെന്നാണ് ആജ് തക്കിന്റെ ധർമ സൻസദ് പരിപാടിയിൽ യോഗിയുടെ പ്രതികരണം.

പൈതൃകം തിരിച്ചുപിടിക്കുന്നതിൽ എന്താണ് തെറ്റ്. സനാതനത്തിന്റെ തെളിവാണ് ഇപ്പോൾ സംഭലിൽ കാണുന്നത്. തർക്ക മന്ദിരങ്ങളെ ഒരിക്കലും മസ്ജിദ് എന്ന് വിളിക്കരുത്. മുസ്‌ലിം ലീഗിന്റെ ഇഷ്ട്ടത്തിനനുസരിച്ച് ഇന്ത്യ ഭരിക്കാനാകില്ലെന്നും യോഗി പറഞ്ഞു.

Also Read: തമിഴ്‌നാട്ടിൽ സ്ത്രീകളെ ഉപദ്രവിച്ചാൽ ഇനി ശിക്ഷ കനക്കും; നിയമഭേദഗതി ബിൽ അവതരിപ്പിച്ചു

അതേസമയം സംഭലിലെ ഷാഹി ജുമാ മസ്ജിദിലെ സർവേയുമായി ബന്ധപ്പെട്ടും യോഗി പ്രതികരിച്ചു. വിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കൽക്കിയുടെ ജനന സ്ഥലമായാണ് സംഭലിനെ പുരാണങ്ങളിൽ പ്രതിപാദിക്കുന്നത്. അവിടെയുണ്ടായിരുന്ന ഹരിഹര ക്ഷേത്രം 1596ൽ തകർക്കപ്പെട്ടതാണ്. ‘ഐൻ-ഇ-അക്ബാരി’യിൽ ഇത് പറയുന്നുണ്ടെന്നും യോഗി കൂട്ടിച്ചേർത്തു.

Share Email
Top