തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് കുത്തനെ 2200 രൂപ വർധിച്ച് 74000 രൂപയും കടന്നിരുന്നു. എന്നാൽ ഇന്ന് ഇന്നലെ ഉയർന്ന അതെ വിലയായ 2200 രൂപ കുറഞ്ഞ് 72000 രൂപയിലേക്ക് തിരിച്ചെത്തി.
72120 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഗ്രാമിന് 275 രൂപയുടെ കുറവും രേഖപ്പെടുത്തി. 9015 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്. അന്താരാഷ്ട്ര വിപണിയിലെ സ്വർണ വില വർധനവ്, ഡോളറിൻ്റെ മൂല്യത്തിലുള്ള വ്യതിയാനം, പണപ്പെരുപ്പ ആശങ്കകൾ തുടങ്ങിയവയാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണങ്ങൾ.