പെരുമ്പാവൂരിലെ രണ്ട് പഞ്ചായത്തുകളില്‍ മഞ്ഞപ്പിത്തം പടരുന്നു

പെരുമ്പാവൂരിലെ രണ്ട് പഞ്ചായത്തുകളില്‍ മഞ്ഞപ്പിത്തം പടരുന്നു

കൊച്ചി: എറണാകുളം പെരുമ്പാവൂരിലെ രണ്ട് പഞ്ചായത്തുകളില്‍ മഞ്ഞപ്പിത്തം പടരുന്നു. 180 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തി വിതരണം ചെയ്യുന്ന ജലത്തില്‍ നിന്നാണ് രോഗം പടരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ ചേര്‍ന്ന് ജലവിഭവ മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

ഭാരിച്ച ചികിത്സാ ചിലവ് കാരണം ചികിത്സക്കുള്ള പണം കണ്ടെത്താന്‍ പലരും ബുദ്ധിമുട്ടുകയാണ്. പ്രാദേശിക സാമൂഹ്യദുരന്തമായി കണ്ട് ചികിത്സാ സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്.

രണ്ടാഴ്ച മുമ്പാണ് പെരുമ്പാവൂരിലെ വേങ്ങൂര്‍ , മുടക്കുഴ പഞ്ചായത്തുകളില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വളരെ പെട്ടെന്ന് രണ്ടു പഞ്ചായത്തുകളിലും രോഗം വ്യാപിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ അന്‍പതോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ളവരുമുണ്ട്.

Top