യമഹ R15, MT-15 മോട്ടോജിപി എഡിഷനുകൾ വിപണിയിൽ; FZ സീരീസിന് പുതിയ നിറങ്ങളും

റേസിംഗ് ഡിസൈനുകളോട് പ്രിയമുള്ള ഉപഭോക്താക്കൾക്കായാണ് മോട്ടോജിപി എഡിഷൻ കമ്പനി തിരികെ കൊണ്ടുവന്നത്

യമഹ R15, MT-15 മോട്ടോജിപി എഡിഷനുകൾ വിപണിയിൽ; FZ സീരീസിന് പുതിയ നിറങ്ങളും
യമഹ R15, MT-15 മോട്ടോജിപി എഡിഷനുകൾ വിപണിയിൽ; FZ സീരീസിന് പുതിയ നിറങ്ങളും

രുചക്ര വാഹന പ്രേമികൾക്കായി യമഹ തങ്ങളുടെ ജനപ്രിയ മോഡലുകളായ R15 V4, MT-15 പതിപ്പ് 2.0 എന്നിവയുടെ മോൺസ്റ്റർ എനർജി യമഹ മോട്ടോജിപി എഡിഷനുകൾ വീണ്ടും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. അതോടൊപ്പം തങ്ങളുടെ ജനപ്രിയ FZ ലൈനപ്പിൽ പുതിയ കളർ ഓപ്ഷനുകളും കമ്പനി നൽകിയിട്ടുണ്ട്. റേസിംഗ് ഡിസൈനുകളോട് പ്രിയമുള്ള ഉപഭോക്താക്കൾക്കായാണ് മോട്ടോജിപി എഡിഷൻ കമ്പനി തിരികെ കൊണ്ടുവന്നത്. ഫ്യുവൽ ടാങ്ക്, ടാങ്ക് ഷ്രൗഡുകൾ, സൈഡ് പാനലുകൾ എന്നിവയിൽ സ്പോർട്ടി മോട്ടോജിപി ലിവറിയും ഗ്രാഫിക്സും നൽകിയിട്ടുണ്ട്.

R15 V4 മോട്ടോജിപി എഡിഷൻ വില 1,76,050 (എക്സ്-ഷോറൂം), MT-15 മോട്ടോജിപി എഡിഷൻ വില 1,77,230 (എക്സ്-ഷോറൂം) സാങ്കേതികമായി/എഞ്ചിനിൽ മാറ്റങ്ങളൊന്നുമില്ല. ഇരു മോഡലുകളിലും അതേ 155cc, ലിക്വിഡ്-കൂൾഡ് എഞ്ചിൻ തന്നെയാണ് നൽകിയിട്ടുള്ളത്. ഇത് 18.4 bhp കരുത്തും 14.2 Nm ടോർക്കും ഉത്പാദിപ്പിക്കും. 6-സ്പീഡ് ഗിയർബോക്സ്, ഡ്യുവൽ-ചാനൽ എബിഎസ്, ഡിസ്ക് ബ്രേക്കുകൾ, ട്രാക്ഷൻ കൺട്രോൾ, ക്വിക്ക്ഷിഫ്റ്റർ, Y-Connect ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ മുൻനിര ഫീച്ചറുകൾ ഇവയിൽ തുടരുന്നു.

Also Read: ടയർ മർദ്ദവും റോഡിലെ ഗ്രിപ്പും; മഴക്കാലത്ത് വാഹന ഉടമകൾ അറിയേണ്ട പ്രധാന കാര്യങ്ങൾ

FZ ലൈനപ്പിലെ ലുക്ക് കൂടുതൽ പ്രീമിയമാക്കാൻ പുതിയ നിറങ്ങൾ സഹായിക്കും. FZ-S Fi ഹൈബ്രിഡ് പുതിയ ‘ഐസ് സ്റ്റോം’ നിറത്തിലും, മാറ്റ് ബ്ലാക്ക് മോഡൽ പുതിയ സ്പോർട്ടി ഗ്രാഫിക്സോടെയും ലഭ്യമാണ്. വില 1,39,200 മുതൽ. FZ-S Fi സ്റ്റാൻഡേർഡ് പുതിയ ‘മെറ്റാലിക് ബ്ലാക്ക്’ കളർ ഓപ്ഷൻ നൽകിയിട്ടുണ്ട്. വില 1,29,880 മുതൽ. (എല്ലാ വിലകളും ഡൽഹി എക്സ്-ഷോറൂം).

Share Email
Top