‘യഹിയ സിൻവാർ’ ഗാസയിലെ യുദ്ധഭൂമിയിൽ ! കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

"രക്തമണിഞ്ഞ കരങ്ങളോരൊന്നും സ്വാതന്ത്ര്യത്തിന്റെ ചുവന്ന കവാടങ്ങള്‍ തുറക്കും" എന്ന് സിൻവാർ കാമറയിൽ നോക്കി പറയുന്നുമുണ്ട്

‘യഹിയ സിൻവാർ’ ഗാസയിലെ യുദ്ധഭൂമിയിൽ ! കൂടുതൽ ദൃശ്യങ്ങൾ പുറത്ത്
‘യഹിയ സിൻവാർ’ ഗാസയിലെ യുദ്ധഭൂമിയിൽ ! കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

സ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ ഹമാസ് നേതാവ് യഹിയ സിൻവാറിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. അൽ ജസീറയാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്. യുദ്ധ ഭൂമിയിലൂടെ യഹിയ സിൻവാർ നടക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. സിൻവാർ സൈനിക വേഷം ധരിച്ച്, ഊന്നുവടി ഉപയോഗിച്ച് യുദ്ധഭൂമിയിലൂടെ നടക്കുന്നത് വീഡിയോയിൽ കാണാം. തിരിച്ചറിയാതിരിക്കാനായി ശരീരം പുതപ്പുകൊണ്ട് മൂടിയിട്ടുമുണ്ട്.

മറ്റൊരു ദൃശ്യത്തിൽ യഹിയ സിൻവാർ പോളോ ടീ ഷർട്ട് ധരിച്ച് അപ്പാർട്ട്മെന്ററിൽ കഴിയുന്നതാണ് ഉള്ളത്. ഈ ദൃശ്യത്തിൽ യഹിയ സിൻവാറിനൊപ്പം മാപ്പുമായി മറ്റൊരാളേയും കാണാം. റഫയിലെ തെൽ അൽ സുൽത്താൻ ബറ്റാലിയന്റെ കമാൻഡർ മഹ്മൂദ് ഹംദാനേയും സിൻവാറിനൊപ്പം ദൃശ്യങ്ങളിൽ കാണാം. കൂടാതെ ഇസ്രയേലി ടാങ്കറും സൈനികരെയും സിൻവാർ നോക്കിനിൽക്കുന്നതും ഇതിൽ കാണാം. “രക്തമണിഞ്ഞ കരങ്ങളോരൊന്നും സ്വാതന്ത്ര്യത്തിന്റെ ചുവന്ന കവാടങ്ങള്‍ തുറക്കും” എന്ന് സിൻവാർ കാമറയിൽ നോക്കി പറയുന്നുമുണ്ട്.

Also Read : ഹമാസ് തലവൻ യഹിയ സിൻവർ വധിക്കപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ ഭക്ഷണം കഴിച്ചിരുന്നില്ല

പോരാളിയെ കാണാൻ …

Yahya Sinwar

2023 ഒക്ടോബർ 7ന് രാവിലെ 6.30ന് ആക്രമണം ആരംഭിക്കാനുള്ള ഉത്തരവിൽ സിൻവാർ ഒപ്പിട്ടതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. 2024 ഒക്ടോബർ 16നാണ് യഹ്‍യാ സിൻവാർ കൊല്ലപ്പെടുന്നത്. റഫയിൽ തകർന്ന അപ്പാർട്ട്മെന്റിൽ വെച്ചായിരുന്നു ആക്രമണം. കഴിഞ്ഞ ഞായറാഴ്ച വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നശേഷം സിൻവാർ കൊല്ലപ്പെട്ട അപ്പാർട്ട്മെന്റ് സന്ദർശിക്കാൻ നിരവധി പേരാണ് എത്തുന്നത്. ഇതിനിടയിലാണ് യഹിയ സിൻവാറിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Share Email
Top