ഷവോമി റെഡ്മി 13 5ജി

ഷവോമി റെഡ്മി 13 5ജി

വോമിയുടെ റെഡ്മി 13 5ജി ഇന്ത്യയില്‍ അവതരിച്ചു. മുന്‍ഗാമി റെഡ്മി 12 5ജി അവതരിപ്പിച്ച് പത്തു മാസങ്ങള്‍ക്കുശേഷമാണ് മോഡലിന്റെ അപ്‌ഡേറ്റ് വന്നിരിക്കുന്നത്. 6.79 ഇഞ്ച് ഡിസ് പ്ലേയില്‍ 90 ഹെഡ്സ് റിഫ്രഷ് റേറ്റുമായാണ് മോഡല്‍ എത്തിയിരിക്കുന്നത്. ബാക്ക് പാനലില്‍ കോര്‍ണിങ് ഗൊറില്ല ഗ്ലാസ് നല്‍കിയിരിക്കുന്നു. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 4 ജെന്‍ 2 പ്രൊസസ്സര്‍ ശക്തി പകരുന്ന റെഡ്മി 13 5ജി, 15,000 രൂപക്കുള്ളില്‍ ലഭ്യമായ മികച്ച 5ജി മോഡലായാണ് വിലയിരുത്തപ്പെടുന്നത്. റെഡ്മി 13 5ജിയുടെ വനില എന്ന മോഡലിന് 13,999 രൂപയാണ് വില. 6 ജി.ബി റാം, 128 ജി.ബി സ്റ്റോറേജും ഈ വേരിയന്റ്‌റില്‍ ലഭ്യമാകും. 8 ജി.ബി, 128 ജി.ബി സ്റ്റോറേജാണ് മറ്റൊരു വേരിയന്റ്. ഓഷ്യന്‍ ബ്ലൂ, പേള്‍ പിങ്ക്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.

Top