‘തെറ്റ് പറ്റി ! 40 കാരനായ ഫ്രഞ്ച് അധ്യാപകനുമായുള്ള 20കാരിയുടെ വിവാഹം റദ്ദാക്കി

ഭർത്താവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി കോടതി പരിഗണിച്ചപ്പോൾ, യുവതി തനിക്ക് തെറ്റ് പറ്റിയെന്നും പഠനം തുടരാനാണ് താൽപര്യമെന്നും കോടതിയിൽ നിലപാടെടുക്കുകയായിരുന്നു

‘തെറ്റ് പറ്റി ! 40 കാരനായ ഫ്രഞ്ച് അധ്യാപകനുമായുള്ള 20കാരിയുടെ വിവാഹം റദ്ദാക്കി
‘തെറ്റ് പറ്റി ! 40 കാരനായ ഫ്രഞ്ച് അധ്യാപകനുമായുള്ള 20കാരിയുടെ വിവാഹം റദ്ദാക്കി

ചെന്നൈ: പുതുച്ചേരി സ്വദേശിയും ഫ്രഞ്ച് ഭാഷാ അധ്യാപകനുമായ വ്യക്തിയും, 20 കാരിയായ വിദ്യാർത്ഥിയും തമ്മിലുള്ള വിവാഹം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ഭർത്താവ് നൽകിയ ഹേബിയസ് കോപ്പസ് ഹർജിക്കൊടുവിലാണ് ഇപ്പോൾ കോടതിയുടെ അസാധാരണ നടപടി. എന്നാൽ വിവാഹത്തിൽ നിന്ന് പിൻമാറുകയാണെന്ന് യുവതി നിലപാടെടുത്തതോടെയാണ് കോടതിയുടെ ഉത്തരവ് വന്നത്.

ഭർത്താവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി കോടതി പരിഗണിച്ചപ്പോൾ, യുവതി തനിക്ക് തെറ്റ് പറ്റിയെന്നും പഠനം തുടരാനാണ് താൽപര്യമെന്നും കോടതിയിൽ നിലപാടെടുക്കുകയായിരുന്നു. 40 കാരനായ അധ്യാപകനുമായുള്ള വിവാഹത്തിന് ശേഷം യുവതി വീട്ടുതടങ്കലിലായിരുന്നു.

Also Read : റെയിൽവേ ട്രാക്കിൽ ഡിറ്റണേറ്ററുകൾ സ്ഥാപിച്ചയാളെ അറസ്റ്റ് ചെയ്തു

ഇതോടെയാണ് ഭരണഘടന നൽകുന്ന സവിശേഷ അധികാരം ഉപയോഗിച്ച് വിവാഹം റദ്ദാക്കിയതായി ഹൈക്കോടതി ഉത്തരവിട്ടത്. പിന്നാലെ വിവാഹബന്ധം ഒഴിയാൻ തയ്യാറെന്നും യുവതിയുമായി ഇനി ബന്ധപ്പെടാൻ ശ്രമിക്കില്ലെന്നും അധ്യാപകനും വ്യക്തമാക്കി.

Top