ലോകകപ്പ് യോഗ്യത: ഇന്ത്യ ഇന്ന് ഖത്തറിനെതിരേ; ജയിച്ചാൽ മൂന്നാം റൗണ്ടിൽ

ലോകകപ്പ് യോഗ്യത: ഇന്ത്യ ഇന്ന് ഖത്തറിനെതിരേ; ജയിച്ചാൽ  മൂന്നാം റൗണ്ടിൽ

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ഇന്ന് ഖത്തറിനെ നേരിടും. വിരമിച്ച സുനില്‍ ഛേത്രിക്ക് പകരം ഗോള്‍ കീപ്പര്‍ ഗുര്‍പീന്ദര്‍ സിങ്ങാണ് ടീമിനെ നയിക്കുക. ഈ മത്സരം വിജയിച്ചാല്‍ ഇന്ത്യക്ക് ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്ക് പ്രവേശിക്കാം. കൂടാതെ അടുത്ത ഏഷ്യന്‍ കപ്പിനും ഇന്ത്യന്‍ ടീമിന് നേരിട്ട് യോഗ്യത നേടാം. ഖത്തര്‍ ഇതിനകം തന്നെ ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്ക് കടന്നിരുന്നു.

നിലവില്‍ ഗ്രൂപ്പില്‍ ഖത്തറിന് പിന്നില്‍ രണ്ടാമതാണ് ഇന്ത്യ. മൂന്നാമതുള്ള അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്കും അഞ്ചു പോയിന്റാണുള്ളത്. അഫ്ഗാന്‍ സമനിലയിലായാല്‍ രണ്ടാം സ്ഥാനക്കാരായി ഇന്ത്യ മൂന്നാം റൗണ്ടിലേക്ക് എത്തും. അഫ്ഗാന്‍ വിജയിച്ചാല്‍ ഇന്ത്യക്ക് പകരം അഫ്ഗാന് ആയിരിക്കും മൂന്നാം റൗണ്ടില്‍ എത്താനുള്ള അവസരം.

Top