സ്ത്രീ സുരക്ഷ പെൻഷൻ പദ്ധതി; ആരോപണങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ

തെരഞ്ഞെടുപ്പിന് വെറും ഒരു മാസം മുൻപ് യാതൊരുവിധ തയ്യാറെടുപ്പുകളുമില്ലാതെയാണ് മുൻ സർക്കാർ ഈ പദ്ധതി നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി സഭയിൽ മറുപടി നൽകി

സ്ത്രീ സുരക്ഷ പെൻഷൻ പദ്ധതി; ആരോപണങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ
സ്ത്രീ സുരക്ഷ പെൻഷൻ പദ്ധതി; ആരോപണങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ

സ്ത്രീ സുരക്ഷ പെൻഷൻ പദ്ധതി സർക്കാർ തകർക്കാൻ ശ്രമിക്കുന്നുവെന്നതിന് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ. തങ്ങളാണ് സ്ത്രീപക്ഷമെന്ന് അദ്ദേഹം പറഞ്ഞു. ഒരു തയ്യാറെടുപ്പും ഇല്ലാത്ത പദ്ധതിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് വെറും ഒരു മാസം മുൻപ് യാതൊരുവിധ തയ്യാറെടുപ്പുകളുമില്ലാതെയാണ് മുൻ സർക്കാർ ഈ പദ്ധതി നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി സഭയിൽ മറുപടി നൽകി.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യഘട്ട സഹായ വിതരണവും നടത്തിയതിലും ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത രീതിയിലും വലിയ അപാകതകളുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ ഗുണഭോക്താക്കളുടെ ലിസ്റ്റ് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും നിലവിലുള്ള പരാതികൾ കൃത്യമായി പരിശോധിക്കാതെ ഇതിൽ തുടർ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വിശദമായി പഠിച്ച ശേഷം മാത്രം പദ്ധതിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വിവരിച്ചു. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു.

Share Email
Top