ഭുവനേശ്വര്‍: വിദ്യാഭ്യാസമുണ്ടായിട്ടും വിവാഹമോചനത്തിന് ശേഷം ജീവനാംശം കൊണ്ട് ജീവിക്കാമെന്ന് കരുതുന്ന നിലപാട് തെറ്റാണെന്ന് ഒഡീഷ ഹൈക്കോടതി. സ്വന്തം കാലില്‍ നില്‍ക്കാനും ജോലിക്ക് പോകാനും പ്രാപ്തരായ സ്ത്രീകള്‍ ആ പാത തിരഞ്ഞെടുക്കണം. ജീവനാംശം വാങ്ങിക്കാമെന്ന വ്യാമോഹം ഒഴിവാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് ഗൗരിശങ്കര്‍ സതപതി അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ഭര്‍ത്താവില്‍ നിന്ന് അകന്നുകഴിയുന്ന യുവതിക്ക് ജീവനാംശമായി മാസം 8000 രൂപ വിധിച്ച കുടുംബ കോടതി ഉത്തരവ് തള്ളിയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
വിദ്യാഭ്യാവസും പ്രവര്‍ത്തിപരിചയവും ഉണ്ടായിട്ടും ജോലിക്ക് ശ്രമിക്കാതിരിക്കുന്ന വ്യക്തിയാണ് കേസിലെ യുവതി. ഇത്തരക്കാരെ കോടതിയോ നിയമമോ അംഗീകരിക്കില്ലെന്നും കോടതി വ്യക്തമാക്കി. സ്വന്തം കാലില്‍ നില്‍ക്കാനോ ഉപജീവനത്തിനോ സാധിക്കാത്ത സ്ത്രീകള്‍ക്ക് മുന്നോട്ടുള്ള ജീവിതത്തിലേക്ക് കൈത്താങ്ങായാണ് ജീവനാംശം നല്‍കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
Also Read: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ നിലപാട് കടുപ്പിക്കാനൊരുങ്ങി ഇന്ത്യ
2013ലായിരുന്നു യുവതിയുടെ വിവാഹം. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഭര്‍ത്താവുമായി അകന്നായിരുന്നു താമസം. വിവാഹമോചനവും ജീവനാംശവും തേടി യുവതി റൂര്‍ക്കല കുടുംബ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുടുംബ കോടതി 8000 രൂപ പ്രതിമാസം ജീവനാംശമായി നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. ഈ വിധിയെ ചോദ്യം ചെയ്ത് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.