CMDRF

12 കിലോ കഞ്ചാവുമായി സ്ത്രീകൾ പിടിയിൽ

രണ്ട് പേരും കൊൽക്കത്ത സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു

12 കിലോ കഞ്ചാവുമായി  സ്ത്രീകൾ പിടിയിൽ
12 കിലോ കഞ്ചാവുമായി  സ്ത്രീകൾ പിടിയിൽ

കോഴിക്കോട് : കോഴിക്കോട് കഞ്ചാവുമായി രണ്ട് സ്ത്രീകൾ പൊലീസ് പിടിയിലായി. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് രണ്ട് സ്ത്രീകളെ കഞ്ചാവുമായി പിടികൂടിയത്. 12 കിലോ കഞ്ചാവാണ് ഇവരിൽ നിന്നും പിടിച്ചത്. രണ്ട് പേരും കൊൽക്കത്ത സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു.

അതേ സമയം, തൃശൂരിൽ 9 കിലോ കഞ്ചാവുമായി നാലുപേർ പിടിയിലായി. പോർക്കുളത്ത് വെച്ചാണ് കഞ്ചാവ് കടത്തുന്നതിനിടെ 4 പേർ അറസ്റ്റിലായത്. ചാലിശ്ശേരി സ്വദേശികളായ ആദർശ്, സുർജിത് പോർക്കുളം സ്വദേശി പ്രിൻസ്, പടിഞ്ഞാറങ്ങാടി സ്വദേശി ആഷിഫ് എന്നിവരാണ് അറസ്റ്റിലായത്.

Top