ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർക്കെതിരെ കേസ്

അതിക്രമം നടന്നതിൻ്റെ ദൃശ്യങ്ങൾ യുവതി മൊബൈലിൽ പകർത്തിയിരുന്നു

ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർക്കെതിരെ കേസ്
ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർക്കെതിരെ കേസ്

ബെംഗളൂരു: ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തിൽ അനുവാദമില്ലാതെ സ്പർശിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്. അതിക്രമം നടന്നതിൻ്റെ ദൃശ്യങ്ങൾ യുവതി മൊബൈലിൽ പകർത്തിയിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ചർച്ച് സ്ട്രീറ്റിൽ നിന്ന് തൻ്റെ പി.ജിയിലേക്ക് മടങ്ങുകയായിരുന്നു യുവതി. യാത്രയ്ക്കിടെ ഡ്രൈവർ യുവതിയുടെ കാലിൽ സ്പർശിച്ചതോടെ, യുവതി മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി. “നിങ്ങൾ എന്താണ് ചെയ്യുന്നത്, ഇത് ചെയ്യരുത്” എന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ തൻ്റെ പ്രവൃത്തി നിർത്തിയില്ല.

Also Read: യുവാക്കളെ ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ; ഒരാളുടെ പരിക്ക് ഗുരുതരം

തുടർന്ന് പി.ജിയിൽ എത്തിയ ശേഷം മറ്റൊരു വ്യക്തി ഈ സംഭവം ശ്രദ്ധിക്കുകയും ഡ്രൈവറോട് യുവതിയോട് ക്ഷമ പറയാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഡ്രൈവർ ക്ഷമ പറഞ്ഞതായി യുവതി തൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നുണ്ട്.

Share Email
Top