ഹൈദരാബാദ്: ലൈംഗികാതിക്രമ ശ്രമത്തിനിടെ ട്രെയിനിൽ നിന്ന് ചാടിയ യുവതിക്ക് പരിക്ക്. സെക്കന്തരാബാദിൽ നിന്ന് മേഡ്ചലിലേക്ക് പോകുകയായിരുന്ന ട്രെയിനിലായിരുന്നു സംഭവം.
ലേഡീസ് കംപാർട്ട്മെൻ്റിൽ സഞ്ചരിച്ച യുവതിക്ക് നേരെയാണ് അജ്ഞാതന്റെ ലൈംഗികാതിക്രമ ശ്രമം ഉണ്ടായത്. അജ്ഞാതൻ എത്തി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച യുവതി ട്രെയിനിൽ നിന്ന് എടുത്തു ചാടുകയായിരുന്നു. വീഴ്ച്ചയിൽ യുവതിക്ക് ഗുരുതര പരിക്ക് പറ്റിയിട്ടുണ്ട്.





