കണ്ണൂർ: കണ്ണൂരിൽ യുവതിയെ സ്വയം തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. നിർമാണത്തൊഴിലാളിയായ സി.ജയന്റെ ഭാര്യ പി. നീതു ആണ് മരിച്ചത്. 36 വയസായിരുന്നു. കണ്ണൂർ കരിവെള്ളൂർ കട്ടച്ചേരിയിൽ ആയിരുന്നു സംഭവം. മക്കളെ സ്കൂളിലേക്ക് പറഞ്ഞയച്ചതിന് പിന്നാലെയായിരുന്നു യുവതി തീകൊളുത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
വീട്ടുമുറ്റത്തു ഗുരുതരമായി പൊള്ളലേറ്റ നിലയിൽ അയൽവാസികളാണ് ആദ്യം നീതുവിനെ കണ്ടെത്തിയത്. ഉടൻ തന്നെ ഇവർ യുവതിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. കുടുംബപ്രശ്‌നങ്ങളാണ് യുവതിയെ ആത്മത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.













