കുവൈത്തിൽ കഞ്ചാവും കൊക്കെയ്നുമായി യുവതി പിടിയിൽ

വ്യക്തിഗത ഉപയോഗത്തിനായാണ് മയക്കുമരുന്നുകൾ കൈവശം വെച്ചിരുന്നതെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു

കുവൈത്തിൽ കഞ്ചാവും കൊക്കെയ്നുമായി യുവതി പിടിയിൽ
കുവൈത്തിൽ കഞ്ചാവും കൊക്കെയ്നുമായി യുവതി പിടിയിൽ

കുവൈത്ത്: കുവൈത്തിൽ മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കൈവശം വെച്ച കുറ്റത്തിന് യുവതി പിടിയിൽ. കുവൈത്ത് പൗരത്വമുള്ള സത്രീയാണ് അറസ്റ്റിലായത്. വ്യക്തിഗത ഉപയോഗത്തിനായാണ് മയക്കുമരുന്നുകൾ കൈവശം വെച്ചിരുന്നതെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

അതേസമയം രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അധികൃതർ പരിശോധന നടത്തി ഇവരെ പിടികൂടിയത്. അറസ്റ്റിനിടെ, ഇവരുടെ കൈവശം കഞ്ചാവ്, കൊക്കെയ്ൻ, മറ്റ് സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവ കണ്ടെത്തി. തുടർനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

Share Email
Top