അവിഹിതം ചോദ്യം ചെയ്തു, ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി യുവതിയും കാമുകനും

പ്രാഥമിക പരിശോധനയിൽ ഇരയെ കൊലപ്പെടുത്തിയതാണെന്നും തെളിവുകൾ മറച്ചുവെച്ചതിന് മൃതദേഹം കത്തിച്ചതാണെന്നുമുള്ള സംശയം ഉദ്യോഗസ്ഥർ പ്രകടിപ്പിക്കുകയായിരുന്നു

അവിഹിതം ചോദ്യം ചെയ്തു, ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി യുവതിയും കാമുകനും
അവിഹിതം ചോദ്യം ചെയ്തു, ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി യുവതിയും കാമുകനും

രാജസ്ഥാനിലെ ജയ്പൂരിൽ ഭർത്താവിനെ കൊലപ്പെടുത്തി തെളിവ് മറയ്ക്കാൻ മൃതദേഹം കത്തിച്ച കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ.

പോലീസ് പറയുന്നതനുസരിച്ച്, ജയ്‌പൂർ സ്വദേശിയായ ധന്നലാൽ സൈനി ആണ് കൊല്ലപ്പെട്ടത്. തലയ്ക്കേറ്റ സാരമായ പരിക്കാണ് മരണകാരണം.

സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച വീഡിയോകളിൽ സ്ത്രീയും കാമുകനും ചേർന്ന് ഭർത്താവിന്റെ മൃതദേഹം ഇരുചക്രവാഹനത്തിൽ കൊണ്ടുപോകുന്നത് കാണാം. ഭാര്യ ഗോപാലി ദേവിയും കാമുകൻ ദീൻദയാലും ആണ് അറസ്റ്റിലായതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത് ഡിസിപി) ദിഗന്ത് ആനന്ദ് സ്ഥിരീകരിച്ചു.

ഭാര്യയുടെ വിവാഹേതര ബന്ധത്തെക്കുറിച്ച് ധനലാൽ ചോദ്യം ചെയ്തതാണ് ഭാര്യയെയും കാമുകനെയും ചൊടിപ്പിച്ചത്. ഇതാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

Also Read : അറ്റുപോയ തല, ചതഞ്ഞരഞ്ഞ കൈകാലുകൾ.. ഭർത്താവിനെ കഷ്ണങ്ങളാക്കി ഡ്രമ്മിൽ ഇട്ടു, കാമുകനൊപ്പം ടൂർ പോയി യുവതി

കാമുകനെ പറ്റിയുള്ള സംസാരം സംഘർഷത്തിലേക്ക് നീങ്ങുകയും, ഒടുവിൽ സ്ത്രീയും കാമുകനും ഇരുമ്പ് ഉപയോഗിച്ച് ധനലാലിന്റെ തലയിൽ അടിക്കുകയും അത് മരണത്തിൽ കലാശിക്കുകയുമായിരുന്നു.

മാർച്ച് 16 ന് റോഡിന് സമീപം പകുതി കത്തിയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്. പ്രാഥമിക പരിശോധനയിൽ ഇരയെ കൊലപ്പെടുത്തിയതാണെന്നും തെളിവുകൾ മറച്ചുവെച്ചതിന് മൃതദേഹം കത്തിച്ചതാണെന്നുമുള്ള സംശയം ഉദ്യോഗസ്ഥർ പ്രകടിപ്പിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ഒരു ചാക്കിൽ കെട്ടി റോഡിൽ ഉപേക്ഷിച്ചതാകാമെന്നും പോലീസ് സംശയിച്ചിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞത്.

സമാന രീതിയിൽ ഉത്തർപ്രദേശിലെ മീററ്റിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി വെട്ടി ഡ്രമ്മിൽ നിറച്ചതിന് ഒരു ഭാര്യയും കാമുകനും അറസ്റ്റിലായിരുന്നു.

Share Email
Top